മാത്യു കുഴൽനാടൻ എഎൽഎയുടെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം; 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകൾ കവർന്നു

news image
Sep 15, 2026, 5:16 am GMT+0000 payyolionline.in

എറണാകുളം: മാത്യുകുഴൽനാടൻ എഎൽഎയുടെ എറണാകുളം പൈങ്ങോട്ടൂരിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം. മോഷ്ടാക്കൾ ഇലക്ട്രിക് വയറുകൾ കവർന്നു. എംഎൽഎയുടെ പൈങ്ങോട്ടൂരിലുള്ള നിർമാണത്തിലിരിക്കുന്ന വീട്ടിൽ ആണ് മോഷണം നടന്നത്. 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്.

13ാം തിയതി വൈകിട്ട് 6.30നാണ് സംഭവമെന്ന് എഫ്‌ഐആറിൽ പറയുന്നു. ഇലക്ട്രിക് മെയിൻ ബോർഡിലേക്ക് കണക്റ്റ് ചെയ്തുവച്ചിരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്. ഈ പ്രദേശത്ത് ഇതിന് മുൻപും നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽ നിന്ന് നിർമാണ സാമഗ്രികൾ മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു സംഘം പ്രവർത്തിക്കുന്നെന്നും പരാതിയുണ്ടായിരുന്നു.

സംഭവത്തിൽ വീട് നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നയാളുടെ പരാതിയിൽ പോത്താനിക്കോട് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe