മാഹി തിരുനാൾ: ഞായറാഴ്ചയും ആയിരങ്ങളെത്തി

news image
Oct 9, 2023, 6:00 am GMT+0000 payyolionline.in

മയ്യഴി : മാഹി സെയ്ന്റ് തെരേസ തീർഥാടനകേന്ദ്രത്തിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാളിന്റെ നാലാം ദിനമായ ഞായറാഴ്ചയും തീർഥാടകരുടെ അസാധാരണമായ തിരക്കനുഭവപ്പെട്ടു. ഭക്തജനത്തിരക്ക് കാരണം രാവിലെ ഏഴ് മുതൽ എട്ട് ദിവ്യബലികൾ അർപ്പിക്കപ്പെട്ടു. ഫ്രഞ്ച് ഭാഷയിൽ നടന്ന ദിവ്യബലിക്ക് ഫാ. ലോറൻസ് കുലാസ് കാർമികത്വം വഹിച്ചു. ഫാ. എ.മുത്തപ്പൻ, ഫാ. ആന്റണി മുതുകുന്നേൽ (സിറോ മലബാർ) എന്നിവരുടെ കാർമികത്വത്തിലും ദിവ്യബലിയുണ്ടായി. വൈകീട്ട് ഫാ. മാർട്ടിൻ രായ്യപ്പന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe