മിനി ഗോവയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം : ആർ എം പി ഐ

news image
Sep 24, 2026, 3:43 am GMT+0000 payyolionline.in

പയ്യോളി: കൊളാവിപ്പാലം കോട്ടക്കടപ്പുറം  പ്രദേശത്ത് വെളിച്ചക്കുറവ് മൂലം അനുഭവപ്പെടുന്ന സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എം.പി.ഐ നിവേദനം നൽകി. ഷാഫി പറമ്പിൽ എം.പിക്ക് പയ്യോളി ഏരിയ കമ്മിറ്റി ഭാരവാഹികളാണ് നിവേദനം സമർപ്പിച്ചത്.

കോട്ടക്കടപ്പുറത്ത് രാത്രിയിലും പുലർച്ചെയുമായി മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾക്കും വിനോദസഞ്ചാര കേന്ദ്രമായ മിനി ഗോവയിലേക്ക് എത്തുന്ന സഞ്ചാരികൾക്കും പ്രദേശത്തെ വെളിച്ചക്കുറവ് വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഈ കാര്യം ചൂണ്ടി കാട്ടിയാണ് നിവേദനം നൽകിയത്.

ആർ.എം.പി.ഐ പയ്യോളി ഏരിയ ഭാരവാഹികളായ ബിനീഷ് കോട്ടക്കൽ, അഖിൽ എം.കെ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. വിഷയം പരിശോധിച്ചു പ്രദേശത്ത് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഷാഫി പറമ്പിൽ എം.പി നിവേദക സംഘത്തിന് ഉറപ്പുനൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe