മിഷൻ ഫെയ്‍ൽ; ഇരുചക്ര വാഹനത്തിലെത്തിയവർ വയോധികയുടെ മാല കവർന്നു; അന്വേഷണത്തിനിടെ മുക്കുപണ്ടമെന്ന്​ വെളിപ്പെടുത്തൽ

news image
May 21, 2025, 7:35 am GMT+0000 payyolionline.in

പ​റ​വൂ​ർ: ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ​ത്തി​യ മോ​ഷ്‌​ടാ​ക്ക​ൾ വ​യോ​ധി​ക​യു​ടെ മാ​ല ക​വ​ർ​ന്നു. പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ മാ​ല മു​ക്കു​പ​ണ്ട​മെ​ന്ന്​ ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ഓ​ടെ വ​ട​ക്കേ​ക്ക​ര തു​രു​ത്തി​പ്പു​റ​ത്ത് ഇ​ട​വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന ചെ​റാ​യി സ്വ​ദേ​ശി​നി​യാ​യ വ​യോ​ധി​ക​യു​ടെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. പി​ന്നാ​ലെ​യെ​ത്തി​യ ഓ​ട്ടോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ മോ​ഷ്‌​ടാ​ക്ക​ളെ പി​ന്തു​ട​ർ​ന്നെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല.

സം​ഭ​വം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ വ​ട​ക്കേ​ക്ക​ര പൊ​ലീ​സി​നോ​ട്, ന​ഷ്ട​മാ​യ​ത് ര​ണ്ട​ര പ​വ​നോ​ളം തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ മാ​ല​യാ​ണെ​ന്നും മ​ക​ൾ വാ​ങ്ങി ന​ൽ​കി​യ​താ​ണെ​ന്നും വ​യോ​ധി​ക പ​റ​ഞ്ഞു. പൊ​ലീ​സ് സ​മീ​പ​ത്തെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ്​ വ​യോ​ധി​ക​യു​ടെ മ​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്.

കാ​ര​ണം തി​ര​ക്കി​യ പൊ​ലീ​സ് മ​ക​ളു​ടെ മ​റു​പ​ടി കേ​ട്ട് അ​മ്പ​ര​ന്നു. ന​ഷ്ട​പ്പെ​ട്ട മാ​ല മു​ക്കു​പ​ണ്ട​മാ​ണെ​ന്നും അ​തി​നാ​ൽ പ​രാ​തി​യി​ല്ലെ​ന്നും മ​ക​ൾ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് അ​മ്മ​യും ന​ഷ്ട​പ്പെ​ട്ട മാ​ല മു​ക്കു​പ​ണ്ട​മാ​യി​രു​ന്നെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ​ത്. വ​യോ​ധി​ക ഏ​റെ നാ​ളു​ക​ളാ​യി മ​ക​ളു​ടെ വ​ട​ക്കേ​ക്ക​ര​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. വീ​ട്ടു​കാ​ർ അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും മാ​ല മോ​ഷ്ടാ​ക്ക​ൾ രം​ഗ​ത്തി​റ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe