മുക്കം: കാഴ്ച പരിമിതിയിലേക്ക് നയിക്കുന്ന മൂന്ന് രോഗങ്ങളെ തുടക്കത്തില്‍ കണ്ടെത്താന്‍ കോഴിക്കോട് മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെയുള്ള കണ്ണ് പരിശോധന ആരംഭിച്ചു.
പ്രമേഹം കാരണം ഉണ്ടാകുന്ന റെറ്റിനോപ്പതി, ഗ്ലോക്കോമ, പ്രായം കൂടുമ്പോള്‍ ഉണ്ടാകുന്ന മാക്യുലാര്‍ ഡീ ജനറേഷന്‍ എന്നീ രോഗങ്ങള്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ കണ്ണ് സ്‌ക്രീന്‍ ചെയ്ത് കണ്ടെത്തുന്ന പദ്ധതിയാണിത്. കണ്ണ് പരിശോധനയില്‍ രോഗസൂചന ലഭിച്ചാല്‍ രോഗിയെ നേത്രരോഗ വിദഗ്ധന്റെ അടുത്തേക്ക് റഫര്‍ ചെയ്യും.നഗരസഭ 2024-25 സാമ്പത്തിക വര്‍ഷം ഫണ്ട് വകയിരുത്തി നടപ്പിലാക്കുന്ന പദ്ധതി നഗരസഭ ചെയര്‍മാന്‍ പി ടി ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പ്രജിത പ്രദിപ്, വൈസ് ചെയര്‍പേഴ്‌സന്‍ കെ പി ചാന്ദ്‌നി, ഇ സത്യനാരയണന്‍, കൗണ്‍സിലര്‍മാരായ അശ്വതി സനൂജ്, ജോഷില, കെ ബിന്ദു, ടി കെ സാമി, മെഡിക്കല്‍ ഓഫീസര്‍ ഡോ ശ്രീജ, സൂപ്രണ്ട് കെ ഷിജു തുടങ്ങിയവര്‍ സംസാരിച്ചു.