മുടിയെ കരുത്തുള്ളതാക്കാൻ കറ്റാർവാഴ ; ഇങ്ങനെ ഉപയോഗിക്കൂ

news image
Feb 8, 2025, 9:16 am GMT+0000 payyolionline.in

കറ്റാർവാഴയിൽ വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും അമിനോ, ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയെയും തലയോട്ടിയെയും ഈർപ്പമുള്ളതാക്കുകയും പൊട്ടൽ കുറയ്ക്കുകയും ചെയ്യുന്നു.മുടിയുടെ ആരോഗ്യത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് നല്ലത്. മുടിവളർച്ചയ്ക്ക് സഹായിക്കുന്ന ചേരുവകയാണ് കറ്റാർവാഴ. കറ്റാർവാഴയിൽ ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. തലയോട്ടിയുമായ ബന്ധപ്പെട്ട പ്രശ്നങ്ങളായ താരൻ, തലചൊറിച്ചിൽ എന്നിവയെല്ലാം കറ്റാർവാഴയുടെ ഉപയോഗത്തിലൂടെ എളുപ്പത്തിൽ പരിഹരിക്കാനാവും

തലയോട്ടിയിൽ അമിതമായി എണ്ണ ഉൽപാദനം ഉള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്ന മികച്ച പരിഹാരമാർഗ്ഗങ്ങളിൽ ഒന്നാണ് കറ്റാർവാഴ. തലയോട്ടി അമിതമായി വരണ്ട് പോകാതിരിക്കാൻ കറ്റാർവാഴ സഹായിക്കും. കറ്റാർവാഴയിൽ വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും അമിനോ, ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയെയും തലയോട്ടിയെയും ഈർപ്പമുള്ളതാക്കുകയും പൊട്ടൽ കുറയ്ക്കുകയും ചെയ്യുന്നു.

 

 

മുടി വളർച്ചയ്ക്കായി കറ്റാർവാഴ രണ്ട് രീതിയിൽ ഉപയോഗിക്കാം?

ഒന്ന്

രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെലും അൽപം വെളിച്ചെണ്ണയും യോജിപ്പിച്ച് തലയിൽ പുരട്ടുക. 15 മിനുട്ട് നേരം നന്നായി മസാജ് ചെയ്യുക. ശേഷം കഴുകി കളയുക. അകാലനര അകറ്റുന്നതിനും മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും ഈ പാക്ക് സഹായിക്കും.

രണ്ട്

3 ടേബിൾസ്പൂൺ ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കണം. അതിനുശേഷം രാവിലെ ഇത് നേർത്തെ പേസ്റ്റായി അരച്ചെടുക്കുക. ഇതിലേക്ക് 3 ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ കൂടി ചേർത്ത് തലയിൽ പുരട്ടുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകുക

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe