മുട്ട ചേര്‍ക്കാതെ കിടിലന്‍ മയോണൈസ് ഉണ്ടാക്കി നോക്കിയാലോ?

news image
Mar 3, 2025, 10:21 am GMT+0000 payyolionline.in

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വളരെ പ്രിയങ്കരമായ ഒന്നാണ് മയോണൈസ്. എന്നാല്‍ സ്ഥിരമായി ഹോട്ടലുകളില്‍ നിന്ന്‌ അത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. മുട്ട ചേര്‍ക്കാതെ രുചികരവും
ആരോഗ്യപ്രദവുമായ മയോണൈസ് വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ കഴിയും.

ചേരുവകള്‍

  • ഫ്രഷ് ക്രീം-അര കപ്പ്
  • പാല്‍- രണ്ട് ടീസ്പൂണ്‍
  • എണ്ണ-മുക്കാല്‍ കപ്പ്
  • കടുക് പേസ്റ്റ്-അര ടീസ്പൂണ്‍
  • ഉപ്പ്‌-ആവശ്യത്തിന്
  • ആപ്പിള്‍ സിഡര്‍ വിനഗര്‍ -2 ടീസ്പൂണ്‍
  • തയ്യാറാക്കുന്ന വിധംഒരു വലിയ പാത്രമെടുക്കുക. അതിലേക്ക് ഫ്രഷ് ക്രീമും പാലും ചേര്‍ക്കുക. ഇത് ഒരു ബീറ്റര്‍ ഉപയോഗിച്ച് നന്നായി മൃദുവാകുന്നത് വരെ ബീറ്റ് ചെയ്തെടുക്കുക. ഇതിലേക്ക് എണ്ണ കുറേശ്ശെയായി ചേര്‍ത്ത് വീണ്ടും നന്നായി ബീറ്റ് ചെയ്തു കൊടുക്കുക. ശേഷം കടുക് പേസ്റ്റും വിനാഗിരിയും ചേര്‍ത്ത് കൊടുക്കുക. നന്നായി കുറുകിവരുന്നത് വരെ ബീറ്റ് ചെയ്തെടുക്കാം. ശേഷം ഉപയോഗിക്കാം.

    ആപ്പിള്‍ സിഡേര്‍ വിനേഗറില്‍ പ്രൊബയോട്ടിക് അടങ്ങിയിരിക്കുന്നതിനാല്‍ ആരോഗ്യപ്രദമാണ്. ആപ്പിള്‍ സിഡേര്‍ വിനേഗറിന് പകരം വിനാഗിരിയും ഉപയോഗിക്കാം. ഫ്രഷ് ക്രീമിനു പകരമായി കശുവണ്ടി പേസ്റ്റും വീഗന്‍ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് പാലിന് പകരമായി സോയ മില്‍ക്കും ചേര്‍ത്തും കൂടുതല്‍ ആരോഗ്യപ്രദമായ മയൊണൈസ് തയ്യാറാക്കാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe