മുന്നറിയിപ്പില്ലാതെ പവര്‍കട്ട്: പാലക്കാട് ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് വൈകി; മൊബൈല്‍ വെളിച്ചത്തല്‍ മത്സരം നടത്തി

news image
Sep 11, 2026, 3:11 am GMT+0000 payyolionline.in

പാലക്കാട്: മുന്നറിയിപ്പില്ലാതെയുള്ള പവര്‍കട്ടിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് വൈകി. ചിറ്റൂര്‍ നെഹ്റു ഓഡിറ്റോറിയത്തില്‍ മൊബൈല്‍ വെളിച്ചത്തിലാണ് മത്സരം നടത്തിയത്. പിന്നാലെ ജനറേറ്റര്‍ ഉപയോഗിച്ച് മത്സരം തുടര്‍ന്നു. ഇന്നലെ രാവിലെ ആരംഭിച്ച ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ഘട്ടത്തിലാണ് രാത്രി 7.30 ന് കറണ്ട് പോയത്.

അതേസമയം, കനത്ത ചൂടില്‍ ജനങ്ങളെ വലച്ച് ഇന്നും വൈദ്യുതി നിയന്ത്രണം. വൈകിട്ട് 6.45 മുതല്‍ രാത്രി 12.45 വരെ പീക്ക് സമയങ്ങളില്‍ വൈദ്യുതി നിയന്ത്രണം ആവശ്യമെന്ന് കെഎസ്ഇബി അറിയിച്ചു. നാളെയും മറ്റന്നാളുമായി എല്ലാ ജില്ലകളിലും വൈദ്യുതി നിയന്ത്രണത്തിന്റെ സമയം മുന്‍കൂട്ടി അറിയിച്ചുള്ള സന്ദേശം ലഭിക്കും.

ഈ മാസം അവസാനം വരെ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നാണ് മന്ത്രി സണ്ണി ജോസഫിന്റെ വാദം. ഈ രീതിയില്‍ പ്രതിസന്ധി ഇരട്ടിയാക്കിയത് കഴിഞ്ഞ സര്‍ക്കാരിന്റെ നടപടികള്‍ എന്ന് നേതാക്കള്‍ വിശദീകരിക്കണമെന്ന് കെപിസിസി ഭാരവാഹി യോഗത്തില്‍ ആവശ്യമുയര്‍ന്നു. പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്നത് ചിലയിടങ്ങളില്‍ മാത്രമാണെന്നും മന്ത്രിയുടെ പ്രതികരണം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe