മുല്ലപ്പെരിയാര്‍ സുരക്ഷാ പരിശോധന അനുമതി: കേരളത്തിന് വലിയ ആശ്വാസം; ഫലപ്രദമായി വിനിയോഗിക്കണം

news image
Sep 3, 2024, 6:38 am GMT+0000 payyolionline.in

കു​മ​ളി: നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ബ​ലം സം​ബ​ന്ധി​ച്ച സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക്ക്​ കേ​ന്ദ്ര ജ​ല​വി​ഭ​വ ക​മീ​ഷ​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​ത് കേ​ര​ള​ത്തി​ന് വ​ലി​യ ആ​ശ്വാ​സ​മാ​യി.അ​ണ​ക്കെ​ട്ട് സു​ര​ക്ഷാ ഭീ​തി ഉ​യ​ർ​ത്തു​ന്നു​വെ​ന്ന കാ​ര​ണ​ത്താ​ൽ പു​തി​യ അ​ണ​ക്കെ​ട്ട് നി​ർ​മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് കേ​ര​ളം കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജ​ല​വി​ഭ​വ ക​മീ​ഷ​ന്‍റെ സു​പ്ര​ധാ​ന നീ​ക്കം. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് സം​സ്ഥാ​ന​ത്തി​ന് ക​ടു​ത്ത സു​ര​ക്ഷാ​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​വെ​ന്ന കേ​ര​ള​ത്തി​ന്‍റെ വാ​ദം അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു.

ഇ​തി​നു​മു​മ്പ് 2011ലാ​ണ് അ​ണ​ക്കെ​ട്ടി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. കേ​ന്ദ്ര ജ​ല ക​മീ​ഷ​നി​ലെ വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടെ അ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​താ​യി കേ​ര​ളം പി​ന്നീ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഒ​രു പ​തി​റ്റാ​ണ്ടി​ല​ധി​കം പി​ന്നി​ട്ട​ശേ​ഷം വീ​ണ്ടും സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക്ക്​ ക​ള​മൊ​രു​ങ്ങു​മ്പോ​ൾ കേ​ര​ളം ഇ​തെ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കും എ​ന്ന​താ​ണ് പ്ര​ധാ​നം.

1896ൽ ​ക​മീ​ഷ​ൻ ചെ​യ്യ​പ്പെ​ട്ട അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന്​ കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ച്ച സു​ർ​ക്കി മി​ശ്രി​തം വ​ൻ​തോ​തി​ൽ ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. 1931ലും 1961-65 ​കാ​ല​ഘ​ട്ട​ത്തി​ലു​മാ​യി ഒ​ഴു​കി ന​ഷ്ട​പ്പെ​ട്ട സു​ർ​ക്കി​ക്ക് പ​ക​ര​മാ​യി 90 ട​ണ്ണി​ല​ധി​കം സി​മ​ൻ​റ് അ​ണ​ക്കെ​ട്ടി​ൽ ഉ​പ​യോ​ഗി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി. ഇ​തി​ന്‍റെ ബ​ല​ത്തി​ലാ​ണ് അ​ണ​ക്കെ​ട്ട് സു​ര​ക്ഷി​ത​മാ​ണെ​ന്ന് ത​മി​ഴ്നാ​ട് വാ​ദി​ക്കു​ന്ന​ത്.

അ​ണ​ക്കെ​ട്ട് സു​ര​ക്ഷാ​പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി മു​മ്പ് കേ​ര​ളം നാ​വി​ക​സേ​ന​യി​ലെ മു​ങ്ങ​ൽ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടി​യി​രു​ന്നു. പ്ര​ധാ​ന അ​ണ​ക്കെ​ട്ടി​ന്‍റെ അ​ടി​ത്ത​ട്ട് വ​രെ മു​ങ്ങി​യെ​ത്തി ആ​ധു​നി​ക കാ​മ​റ​യി​ൽ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ, നാ​വി​ക​സേ​നാം​ഗ​ങ്ങ​ൾ തേ​ക്ക​ടി​യി​ലെ​ത്തി​യ ഉ​ട​ൻ കു​മ​ളി​യി​ലെ കേ​ര​ള -ത​മി​ഴ്നാ​ട് അ​തി​ർ​ത്തി സ്തം​ഭി​പ്പി​ച്ചാ​യി​രു​ന്നു ത​മി​ഴ്നാ​ടി​ന്‍റെ പ്ര​തി​ഷേ​ധം. ഇ​തോ​ടെ കാ​ര്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​തെ മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ​ക്ക് മ​ട​ങ്ങി​പ്പോ​വേ​ണ്ടി വ​ന്നു.

ഇ​പ്പോ​ൾ കേ​ന്ദ്ര ജ​ല ക​മീ​ഷ​ൻ ന​ൽ​കി​യ അ​നു​മ​തി​യി​ൽ രാ​ജ്യാ​ന്ത​ര വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ കേ​ര​ളം ത​യാ​റാ​യാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന പ്ര​ശ്ന​ത്തി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി ല​ഭ്യ​മാ​കും. 12 മാ​സ​ത്തി​നു​ള്ളി​ൽ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും കേ​ര​ളം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കേ​ണ്ട​തു​ണ്ട്.

ത​മി​ഴ്നാ​ട്ടി​ലെ തേ​നി, മ​ധു​ര, ദി​ണ്ഡു​ഗ​ൽ, ശി​വ​ഗം​ഗ, രാ​മ​നാ​ഥ​പു​രം ജി​ല്ല​ക​ളി​ലേ​ക്കു​ള്ള വെ​ള്ളം എ​ന്ന നി​ല​യി​ൽ മു​ല്ല​പ്പെ​രി​യാ​ർ ത​മി​ഴ്നാ​ടി​ന്‍റെ വൈ​കാ​രി​ക വി​ഷ​യം കൂ​ടി​യാ​ണ്. ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലി​ന് വ​ഴി​യൊ​രു​ക്കാ​തെ, അ​ണ​ക്കെ​ട്ടി​​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച് പു​റ​ത്തെ​ത്തി​ക്കാ​നാ​യാ​ൽ പു​തി​യ അ​ണ​ക്കെ​ട്ടെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​ന് പി​ന്നീ​ട് കാ​ര്യ​മാ​യ എ​തി​ർ​പ്പു​ക​ൾ ഉ​ണ്ടാ​ക്കാ​ൻ ത​മി​ഴ്നാ​ടി​ന് ക​ഴി​യാ​താ​വു​മെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ പ​രി​ശോ​ധ​ന അ​നു​മ​തി നി​ർ​ണാ​യ​ക​മാ​കു​ന്ന​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe