മുൻ ഭാര്യയുടെ പരാതി: ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

news image
Oct 14, 2024, 10:29 am GMT+0000 payyolionline.in

കൊച്ചി> മുൻ ഭാര്യയുടെ പരാതിയെ തുടർന്ന്‌ അറസ്റ്റിലായ നടൻ ബാലയ്ക്ക് ജാമ്യം. എറണാകുളം ജൂഡിഷ്യൽ ഫസ്റ്റ്ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയെകുറിച്ചും മകളെ കുറിച്ചും പരാമർശങ്ങൾ പാടില്ലെന്ന ഉപാധിയോടെയാണ് ജാമ്യം.

ഇന്ന്‌ പുലർച്ചെയാണ്‌ എറണാകുളം കടവന്ത്ര പൊലീസാണ് ബാലക്കെതിരെ കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന്‌ കടവന്ത്ര പൊലീസിനു നൽകിയപരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്‌. യുവതിയെയും മകളെയും ഇയാൾ ശല്യം ചെയ്യുന്നതായും പരാതിയിൽ പറയുന്നുണ്ട്‌. കേസിൽ ബാലയുടെ മാനേജരെയും അറസ്റ്റ്‌ ചെയ്തിട്ടുണ്ട്‌.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe