മൂടാടി പഞ്ചായത്ത് എൽ.പി. വിഭാഗം കായികമേള: വീരവഞ്ചേരി എൽ.പി. സ്കൂൾ ചാമ്പ്യന്മാർ

news image
Sep 26, 2026, 7:32 am GMT+0000 payyolionline.in

​പയ്യോളി : മൂടാടി ഗ്രാമപഞ്ചായത്ത് എൽ.പി. വിഭാഗം കായികമേള മലബാർ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്നു. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ വീരവഞ്ചേരി എൽ.പി.എസ്. ഒന്നാം സ്ഥാനം നേടി ചാമ്പ്യന്മാരായി. വന്മുഖം കോടിക്കൽ യു.പി. സ്കൂൾ രണ്ടാം സ്ഥാനവും വിമംഗലം യു.പി. സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

​രാവിലെ ആരംഭിച്ച വിവിധ കായിക മത്സരങ്ങൾക്ക് ശേഷം നടന്ന സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

​വാർഡ് മെമ്പർമാരായ ഒ. രഘുനാഥ്, ഉസ്ന എ.വി., മഞ്ജുള, രമ്യ സുർജിത്, ലീല പി.കെ., പി.ഇ.സി. കൺവീനർ സനൽ, ഹെഡ് മാസ്റ്റർ ബിജു സർ എന്നിവർ സംസാരിച്ചു. മുചുകുന്ന് യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ് ഷിബ ടീച്ചർ സ്വാഗതവും ഫഹദ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe