‘മൂന്ന് കോടി നൽകിയാൽ മന്ത്രിയാക്കാം’; എലത്തൂർ എംഎൽഎക്ക് വ്യാജ ഫോൺ കോളെന്ന് പരാതി

news image
Jul 15, 2026, 10:19 am GMT+0000 payyolionline.in

കോഴിക്കോട്: മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്ന് പറഞ്ഞ് എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണന് വ്യാജ ഫോൺ കോളെന്ന് പരാതി. ഡൽഹിയിലെ പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നെന്ന് പറഞ്ഞാണ് കോൾ വന്നത്. മന്ത്രിസഭ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും ഫോൺ വിളിച്ചയാൾ പറഞ്ഞു. വിദ്യ ബാലകൃഷ്ണന്റെ പരാതിയിൽ സൈബർ പൊലീസ് കേസ് എടുത്തു.

ഒരു എംപി തന്ന നമ്പരാണെന്നാണ് കോൾ വിളിച്ചയാൾ അവകാശപ്പെട്ടത്. രാജ്കുമാർ എന്നാണ് ഫോൺ വിളിച്ചയാൾ പേര് പറഞ്ഞത്. എംപി ആരാണെന്ന് ഫോൺ സംഭാഷണത്തിൽ നിന്ന് വിദ്യാ ബാലകൃഷ്ണന് മനസിലായിരുന്നു. തുടർന്ന് ആ എംപിയെ വിളിച്ചപ്പോൾ ഒരാൾ വിളിച്ച് നമ്പർ വാങ്ങിയതായി അറിഞ്ഞുവെന്ന് വിദ്യ പറയുന്നു. തുടർന്ന് വിദ്യാ ബാലകൃഷ്ണൻ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe