മൂന്ന്​ ലക്ഷത്തിന്‍റെ കാർ വിൽക്കുന്നത്​ 30 ലക്ഷത്തിന്​; പിന്നിൽ വൻ റാക്കറ്റ്

news image
Sep 24, 2025, 1:44 am GMT+0000 payyolionline.in

കൊ​ച്ചി: ഭൂ​ട്ടാ​ൻ പ​ട്ടാ​ളം ഉ​പേ​ക്ഷി​ച്ച വാ​ഹ​ന​ങ്ങ​ൾ കൂ​ടി​യ വി​ല​യ്​​​ക്ക്​ മ​റി​ച്ചു​വി​റ്റ്​ കോ​ടി​ക​ൾ ലാ​ഭം കൊ​യ്യു​ന്ന ഇ​ട​പാ​ടി​ന്​ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​ വ​ൻ റാ​ക്ക​റ്റ്.

ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളോ​ട്​ ക​മ്പ​മു​ള്ള സി​നി​മാ​താ​ര​ങ്ങ​ള​ട​ക്കം സ​മ്പ​ന്ന​ർ​ക്കും വ്യ​വ​സാ​യി​ക​ൾ​ക്കു​മാ​ണ്​ ഇ​വ മ​റി​ച്ചു​വി​ൽ​ക്കു​ന്ന​ത്. ത​ട്ടി​പ്പു​മാ​യി നേ​രി​ട്ട്​ ബ​ന്ധ​മി​ല്ലെ​ങ്കി​ലും ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങി എ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​ന്മാ​രാ​യ ദു​ൽ​ക്ക​ർ സ​ൽ​മാ​ന്‍റെ കൊ​ച്ചി പ​ന​മ്പി​ള്ളി​ന​ഗ​റി​ലെ വീ​ട്, പൃ​ഥ്വി​രാ​ജി​ന്‍റെ തേ​വ​ര​യി​ലെ വീ​ട്, അ​മി​ത്​ ച​ക്കാ​ല​ക്ക​ലി​ന്‍റെ വീ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​സ്റ്റം​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ചേ​ർ​ന്ന്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഡ​യ​റ​ക്​​​ട​റേ​റ്റ്​ ഓ​ഫ്​ റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സും (ഡി.​ആ​ർ.​ഐ) ഇ​ത്​ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ടൊ​യോ​ട്ട ലാ​ന്‍റ്​ ക്രൂ​സ​ർ, ലാ​ന്‍റ്​ റോ​വ​ർ, ടാ​റ്റ എ​സ്.​യു.​വി​ക​ൾ എ​ന്നി​വ​യ​ട​ക്കം 150 വാ​ഹ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക്​ ക​ട​ത്തി​യ​താ​യാ​ണ്​ ക​സ്റ്റം​സി​ന്​ ല​ഭി​ച്ച ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലെ വി​വ​രം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ‘ഓ​പ​റേ​ഷ​ൻ നും​ഖോർ’ എ​ന്ന പേ​രി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഭൂ​ട്ടാ​നി​ൽ​നി​ന്ന്​ ക​ട​ത്തി​യ​വ​യി​ൽ 20ല​ധി​കം വാ​ഹ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ൽ എ​ത്തി​യ​താ​യി പ​റ​യു​ന്നു. ഭൂ​ട്ടാ​ൻ സൈ​ന്യം ലേ​ലം ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​റ​ഞ്ഞ വി​ല​യ്​​ക്ക്​ വാ​ങ്ങി ഇ​റ​ക്കു​മ​തി തീ​രു​വ അ​ട​ക്കാ​തെ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന്​ ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ര​ജി​സ്റ്റ​ർ ചെ​യ്​​ത ശേ​ഷം​ നാ​ലി​ര​ട്ടി വി​ല​യ്​​ക്കാ​ണ്​ വി​റ്റി​രു​ന്ന​ത്. ഭൂ​ട്ടാ​നി​ൽ​നി​ന്ന്​ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​നും ഹി​മാ​ച​ലി​ൽ കൊ​ണ്ടു​വ​ന്ന്​ ര​ജി​സ്റ്റ​ർ ചെ​യ്യാ​നും ഉ​ദ്യോ​ഗ​സ്ഥ​രും ഏ​ജ​ന്‍റു​മാ​രു​മ​ട​ങ്ങു​ന്ന വ​ൻ റാ​ക്ക​റ്റ്​ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ഭൂ​ട്ടാ​ൻ പ​ട്ടാ​ളം ഉ​പേ​ക്ഷി​ച്ച​വ​യാ​ണെ​ന്ന്​ അ​റി​യാ​തെ​യാ​ണ്​ ത​ങ്ങ​ൾ വാ​ഹ​നം വാ​ങ്ങി​യ​തെ​ന്നാ​ണ്​ നി​ല​വി​ലെ ഉ​ട​മ​സ്ഥ​ർ ന​ൽ​കി​യ മൊ​ഴി. ഭൂ​ട്ടാ​ൻ ര​ജി​സ്​​ട്രേ​ഷ​നി​ൽ ഇ​വി​ടെ ഓ​ടാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ്​ ഹി​മാ​ച​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്. ഒ​രു ല​ക്ഷ​ത്തി​ന്​ വാ​ങ്ങി​യ കാ​ർ പ​ത്ത്​ ല​ക്ഷ​ത്തി​നും മൂ​ന്ന്​ ല​ക്ഷ​ത്തി​ന്​ വാ​ങ്ങി​യ​ത്​ 30 ല​ക്ഷ​ത്തി​നും വി​റ്റ​താ​യി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്​ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ലെ 2357 വാ​ഹ​ന​ങ്ങ​ൾ നി​കു​തി വെ​ട്ടി​ക്കാ​നാ​യി പോ​ണ്ടി​ച്ചേ​രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി 2019ൽ ​ക​ണ്ടെ​ത്തി​യി​രു​ന്നു. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ സു​രേ​ഷ്​ ഗോ​പി, ഫ​ഹ​ദ്​ ഫാ​സി​ൽ, അ​മ​ല പോ​ൾ എ​ന്നി​വ​രെ​ല്ലാം ഈ ​കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ടി​രു​ന്നു. പോ​ണ്ടി​ച്ചേ​രി​യി​ലെ വ്യാ​ജ വി​ലാ​സ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക വ​ഴി സു​രേ​ഷ്​ ഗോ​പി 16 ല​ക്ഷം രൂ​പ​യു​ടെ നി​കു​തി വെ​ട്ടി​ച്ചെ​ന്നാ​യി​രു​ന്നു കു​റ്റ​പ​ത്രം. കേ​സി​ൽ സു​രേ​ഷ്​​ ഗോ​പി​യെ അ​റ​സ്റ്റ്​ ചെ​യ്ത്​ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​നം കേ​ര​ള​ത്തി​ലേ​ക്ക്​ കൊ​ണ്ടു​വ​രാ​ത്ത​തി​നാ​ൽ അ​മ​ല​യെ കേ​സി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി. ര​ജി​സ്​​ട്രേ​ഷ​ൻ കേ​ര​ള​ത്തി​ലേ​ക്ക്​ മാ​റ്റു​ക​യും 19 ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കു​ക​യും ചെ​യ്ത ഫ​ഹ​ദി​നെ​യും അ​ന്ന്​ അ​റ​സ്റ്റ്​ രേ​ഖ​പ്പെ​ടു​ത്തി ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe