മൂരാട് : മൂരാട് ഓയിൽ സമീപം ബസിന് സൈഡ് കൊടുക്കുന്നതിനിടെ ലോറി ചെളിയിൽ താഴ്ന്നു. അടിപ്പാതയ്ക്ക് അമ്പത് മീറ്റർ അകലെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
ലോറി കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. സംഭവത്തെ തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇപ്പോൾ ഡ്രെയിനേജ് സ്ലാബിന്റെ മുകളിലൂടെയാണ് വാഹനങ്ങൾ പോകുന്നത്.ഇത് സ്ലാബ് തകരാനുള്ള സാധ്യത വർധിപ്പിക്കുന്നു.