മൂരാട് ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ചു; അപകടം ഇന്ന് കാലത്ത് 6.30 ന്

news image
Jun 26, 2025, 2:34 am GMT+0000 payyolionline.in

പയ്യോളി :  മൂരാട്  സ്വകാര്യ  ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ചു.  ഇന്ന്  കാലത്ത് 6.30 ന് ആണ് സംഭവം.  റോഡിലൂടെ അമിതവേഗതയിൽ എത്തിയ   സ്വകാര്യ ബസാണ് ഓട്ടോറിക്ഷയില്‍ ഇടിച്ചിരിക്കുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.  അമിത വേഗതയിൽ വരുന്ന ബസുകൾ സർവീസ് റോഡിലേക്ക് കയറുന്ന ഭാഗത്ത് ഇത്തരം അപകടങ്ങൾ പതിവായി നടന്നുവരുന്നുവെന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു.

കഴിഞ്ഞ ദിവസം മത്സരയോട്ടത്തിനിടെ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം നടന്നിരുന്നു. ഭാഗ്യവശാൽ ആരുടെയും ജീവന്‍ അപകടം സംഭവിച്ചില്ല. വീതിയുള്ള റോഡായതിനാൽ മത്സരയോട്ടം പതിവാണ് .

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe