മേപ്പയ്യൂരിൽ ഏഴ് വയസ്സുകാരിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം ; ഗുരുതര പരിക്ക്

news image
Jun 4, 2025, 7:42 am GMT+0000 payyolionline.in

മേപ്പയ്യൂർ : മേപ്പയ്യൂരിൽ ഏഴ് വയസ്സുകാരിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്ക് . മേപ്പയ്യൂർ കൊഴുക്കല്ലൂരിലാണ് സംഭവം. കൊഴുക്കല്ലൂർ സ്വദേശി അനീഷിന്റെ മകൾ ആൻവിയയ്ക്കാണ് തെരുവ് നായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.

പല്ല് തേയ്ക്കാൻ വീടിന് പുറത്തേക്ക് ഇറങ്ങിയ കുട്ടിക്ക് കഴുത്തിനും കൈക്കും ആണ് തെരുവ് നായയുടെ കടിയേറ്റത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe