മേപ്പയ്യൂർ: മേപ്പയ്യൂർ എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ആഗസ്ത് 11 മുതൽ 15 വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദേശഭക്തിഗാനാലാപനം, സംഗീതശില്പം, സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്ര പ്രദർശനം, സ്വാതന്ത്ര്യ ദിന റാലി , ചരിത്രസ്മാരക സന്ദർശനം,എന്നീ പരിപാടികൾ നടത്തി ഗാന്ധിജിയുടെ ആത്മകഥയായ സത്യാന്വേഷണ പരീക്ഷണ കഥ എന്ന പുസ്തകം ഇല്ലാസിയ എഡ്യുക്കേഷൻ കമ്പനി കുട്ടികൾക്ക് നൽകി. മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത കുട്ടികൾക്ക് പുസ്തകം കൈമാറി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് പി.എം. നിഷാന്ത് അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീജിത്ത് അശ്വതി , പ്രധാനാധ്യാപിക പി.കെ.ഗീത, എം.പി.ടി.എ ചെയർ പേഴ്സൺ അനിഷ, ഇല്ലാസിയ പ്രതിനിധി എം.രജീഷ്, കെ.എം.നിഷ , വി.കെ.വിൻസി , എം.സിനു , ടി.പി.ശ്രീലത, എം.നബീൽ ഹാമിദ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും മേപ്പയ്യൂർ ടൗണിൽ സ്വാതന്ത്ര്യദിന റാലിയും നടത്തി.
