മേപ്പയ്യൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം 27 ന്

news image
Oct 25, 2025, 2:41 pm GMT+0000 payyolionline.in

മേപ്പയ്യൂർ: കേരള സർക്കാറിൻ്റെ സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചിലവിൽ നിർമ്മാണം പൂർത്തീകരിച്ച മേപ്പയ്യൂർ വില്ലേജ് ഓഫീസ് കെട്ടിടം 27 ന് രാവിലെ 11.30ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ നിർവ്വഹിക്കും. ടി.പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷനാവും. വടകര പാർലമെൻ്റ് അംഗം ഷാഫി പറമ്പിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജാ ശശി, ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കുമെന്ന് മേപ്പയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ, വില്ലേജ് ഓഫീസർ കെ.പി ശ്രീലത, ഭാസ്കരൻ കൊഴുക്കല്ലൂർ, ഇ.എം രജീഷ്‌, കെ.കെ പ്രജീഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe