മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്‌തു

news image
Oct 15, 2025, 3:07 pm GMT+0000 payyolionline.in

പയ്യോളി : മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിൻ്റെ ലോഗോ പ്രകാശനം  സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി . അസീസിന് നൽകി നിർവഹിച്ചു. രജിത്ത് നാരായൺ ടി.കെ (കീഴരിയൂർ എം . എൽ. പി സ്കൂൾ അധ്യാപകൻ) ഡിസൈൻ ചെയ്ത ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചടങ്ങിൽ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ടി. ഖാലിദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സചിത്ര ൻ പേരാമ്പ്ര, എച്ച്.എം. ശിത ഒ.കെ, വിനീഷ്. എ.ടി, സുഭാഷ് സമത, അനീഷ് പി. പങ്കെടുത്തു. യൂസഫ് എളമ്പിലാട് സ്വാഗതവും ,സജീവൻ കുഞ്ഞോത്ത് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe