മേലടി ബ്ലോക്ക്‌ പഞ്ചായത്തും പയ്യോളി നഗരസഭയും ചേർന്ന് തൊഴിൽ മേള സംഘടിപ്പിച്ചു

news image
Oct 26, 2025, 2:28 pm GMT+0000 payyolionline.in

പയ്യോളി : മേലടി ബ്ലോക്ക് പഞ്ചായത്തും പയ്യോളി നഗരസഭയും ചേർന്ന് തൊഴിൽ അന്വേഷകർക്കായി തൊഴിൽ മേള സംഘടിപ്പിച്ചു. മേപ്പയൂർ ടികെ കൺവെൻഷണൽ സെന്ററിൽ നടന്ന മേള ബഹു ടിപി രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേഷ് ചങ്ങാടത്ത് അദ്ധ്യക്ഷ സ്ഥാനം നിർവഹിച്ചു.

ഡോ.എം ജി സുരേഷ് കുമാർ ഡി എം സി കോഴിക്കോട് വിജ്ഞാനകേരളം പദ്ധതി സംബന്ധിച്ച് വിശദീകരണം നടത്തി . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാർ , ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാർ ജനപ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറി ശ്രീ ബിജു ജോസ് സ്വാഗതവും പയ്യോളി നഗര സഭ പ്രോജക്ട് ഓഫീസർ ശ്രീ ടി പി പ്രജീഷ് കുമാർ നന്ദിയും പറഞ്ഞു. 40 തൊഴിൽ ദാതാക്കൾ പങ്കെടുത്ത മേളയിൽ വച്ച് 88 ഉദ്യോഗാർത്ഥികളെ തത്സമയം നിയമനം നടത്തുകയും 478 പേരെ വിവിധ തൊഴിലുകളിലേക്ക് ഷോർട്ട്ലിസ്റ്റ് ചെയ്യുകയും ഉണ്ടായി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe