മേലടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു; ആരോഗ്യ-ക്ഷീര മേഖലകൾക്ക് മുൻഗണന

news image
Mar 7, 2026, 6:36 am GMT+0000 payyolionline.in

പയ്യോളി: ജനക്ഷേമത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് എൻ.എം. ദാമോദരൻ അവതരിപ്പിച്ചു. ആരോഗ്യ, ക്ഷീര മേഖലകളുടെ പുരോഗതിക്കായി വൻതുക നീക്കിവെച്ചുകൊണ്ടുള്ള സമഗ്ര വികസന പദ്ധതികളാണ് ബജറ്റിലെ പ്രധാന ആകർഷണം. 7,68,42,522 രൂപ വരവും 7,03,37,402 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 65,05,120 രൂപ മിച്ചം കണക്കാക്കുന്നു.

ബജറ്റിലെ പ്രഖ്യാപനങ്ങളിൽ ഏറ്റവും വലിയ വിഹിതം നീക്കിവെച്ചിരിക്കുന്നത് ആരോഗ്യ മേഖലയ്ക്കാണ്. മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി 85,74,000 രൂപ വകയിരുത്തി. ക്ഷീരമേഖലയുടെ ഉന്നമനത്തിനായി 54,03,334 രൂപയും ഭവനനിർമ്മാണ പദ്ധതികൾക്കായി 61,19,000 രൂപയും നീക്കിവെച്ചിട്ടുണ്ട്. സ്ത്രീകളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി 36 ലക്ഷം രൂപയും അടിസ്ഥാന സൗകര്യ വികസനത്തിന് 2,98,300 രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിന്റെ തനത് വരുമാനം വർദ്ധിപ്പിക്കുന്നതിനാവശ്യമായ കർശന നടപടികൾ സ്വീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.

ബജറ്റ് ചർച്ചയിൽ വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.കെ. നിർമ്മല, വി.എ. ജലീൽ, സുനിത ബാബു എന്നിവരും അംഗങ്ങളായ ദീപ കേളോത്ത്, കെ.എം. വേലായുധൻ, കുഞ്ഞമ്മദ് തിക്കോടി, ആദിൽ മുണ്ടിയത്ത്, കെ.കെ. സബിൻ രാജ്, ഷംസീന, ശിൽപ തട്ടാരി, നിഷ എന്നിവരും പങ്കെടുത്തു സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe