മൊകേരി സ്വദേശിയായ യുവാവിൻ്റെ വിദേശത്ത് വച്ചുണ്ടായ മരണത്തിൽ ദുരൂഹത: അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി

news image
Jul 11, 2025, 3:11 am GMT+0000 payyolionline.in

കണ്ണൂർ മൊകേരി സ്വദേശിയായ യുവാവിൻ്റെ വിദേശത്ത് വച്ചുണ്ടായ മരണത്തിൽ ദുരുഹത ആരോപിച്ച് കുടുംബം .അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രിക്കും നോർക്ക റൂട്ട്സ് വൈസ് ചെയർമാനും പരാതി നൽകി. 2025 ഫെബ്രുവരി 11 നാണ് മൊകേരി വള്ള്യായി സ്വദേശി അനഘ് മരിച്ചത്.

ദുബായിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനഘിൻ്റെ അമ്മ വത്സലയും അച്ഛൻ വാസുവുമാണ് മുഖ്യമന്ത്രിക്കും നോർക്ക റൂട്ട്സ് വൈസ് ചെയർമാനും പരാതി നൽകിയത്.മകൻ്റെ മരണത്തിൽ ദുരുഹതയുണ്ടെന്നും സത്യം പുറത്ത് കൊണ്ടുവരാൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ചാണ് പരാതി.മകൻ ജോലി ചെയ്തിരുന്ന കമ്പനിയുടെ ഉടമകൾ ചതിയിൽപ്പെടുത്തിയതാണ് മാനസികമായി തകരാനും മരണത്തിനും കാരണമെന്നാണ് മാതാപിതാക്കളുടെ ആരോപണം. 25 വയസ്സ് മാത്രം പ്രായമുള്ള മകൻ്റെ മരണത്തിൽ ഉത്തരവാദികളെ കണ്ടെത്താൻ സഹായം വേണമെന്നും മാതാപിതാക്കൾ പരാതിയിൽ അഭ്യർത്ഥിച്ചു.

മകൻ്റെ മരണത്തിന് ശേഷവും കമ്പനി ഉടമ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.അനഘിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കമ്പനി തയ്യാറാകണമെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും കേരളപ്രവാസിസംഘം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ.വി. മുകുന്ദൻ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe