സുൽത്താൻ ബത്തേരി: ഫോണിൽ സംസാരിച്ച് സാഹസിക ഡ്രൈവിങ് നടത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് സസ്പെൻഷൻ. കൽപറ്റ യൂനിറ്റിലെ കണ്ടക്ടർ കം ഡ്രൈവർ എച്ച്. സിയാദിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
സുൽത്താൻ ബത്തേരി -മാനന്തവാടി റൂട്ടിൽ കഴിഞ്ഞ ദിവസമായിരുന്നു ഈ അപകട യാത്ര. ബത്തേരിയിൽനിന്ന് മാനന്തവാടിക്ക് പുറപ്പെട്ട ബസിലെ ഡ്രൈവറായിരുന്നു സിയാദ്. യാത്രക്കാരിലൊരാളാണ് ഇതുസംബന്ധിച്ച വിഡിയോ പകർത്തിയത്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.