മൊബൈൽ നിരക്കുകൾ വീണ്ടും കൂടുമോ?, റീചാർജ് ചെയ്ത് കുഴങ്ങിയേക്കും!

news image
Jul 10, 2025, 1:06 pm GMT+0000 payyolionline.in

ഈ വർഷം അവസാനത്തോടെ മൊബൈൽ താരിഫുകൾ വീണ്ടും വർദ്ധിപ്പിക്കാൻ സാധ്യതയെന്ന് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. 10 മുതൽ 12 ശതമാനം വരെ വർധനവ് ഉണ്ടാകാമെന്നാണ് സൂചന. എന്നാൽ, ഇത്തവണ ഘട്ടം ഘട്ടമായുള്ള സമീപനമാകും കമ്പനികൾ സ്വീകരിക്കുക. 2024 ജൂലൈയിൽ 11 മുതൽ 23 ശതമാനം വരെ നിരക്കുകൾ വർദ്ധിപ്പിച്ചതിന് പിന്നാലെ വന്നേക്കാമെന്നു കരുതുന്ന ഈ നീക്കം ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

സജീവ വരിക്കാരുടെ എണ്ണത്തിലുണ്ടായ  വർധനവാണ് പുതിയ നിരക്ക് വർധനയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് ET ടെലികോം റിപ്പോർട്ട് ചെയ്യുന്നത്. 2025 മെയ് മാസത്തിൽ മാത്രം ഇന്ത്യൻ ടെലികോം മേഖലയിൽ 7.4 ദശലക്ഷം പുതിയ സജീവ വരിക്കാരുണ്ടായി. കഴിഞ്ഞ 29 മാസത്തിനിടയിലെ ഏറ്റവും വലിയ വർധനവാണിത്. ഇതോടെ രാജ്യത്തെ മൊത്തം സജീവ വരിക്കാരുടെ എണ്ണം 1.08 ബില്യണായി ഉയർന്നു.

ഘട്ടം ഘട്ടമായി കൂട്ടാ കാരണം

2024-ൽ വലിയ തോതിലുള്ള ഒറ്റയടിക്ക് വർധനവ് നടപ്പാക്കിയത് ഉപയോക്താക്കൾ മറ്റ് നെറ്റ്വർക്കുകളിലേക്ക് മാറാൻ (പോർട്ട് ചെയ്യാൻ) കാരണമാകുമോ എന്ന ഭയം ടെലികോം കമ്പനികൾക്കുണ്ടായിരുന്നു. ഇത് ഒഴിവാക്കാനാണ് ഇത്തവണ ‘തട്ടുകളായുള്ള’ (tiered approach) വർധനവ് പരിഗണിക്കുന്നത്. അതായത്, എല്ലാ പ്ലാനുകൾക്കും ഒരേപോലെ വില വർദ്ധിപ്പിക്കാതെ, ചില വിഭാഗങ്ങളെ മാത്രം ലക്ഷ്യമിട്ട് വർധനവ് നടപ്പാക്കുക.

റിപ്പോർട്ടുകൾ പ്രകാരം, ഇടത്തരം മുതൽ ഉയർന്ന വിലയുള്ള റീചാർജ് പ്ലാനുകൾ ഉപയോഗിക്കുന്നവരെയാകും ഈ വർധനവ് പ്രധാനമായും ബാധിക്കുക. കുറഞ്ഞ വിലയുള്ള പ്ലാനുകൾക്ക് വില വർദ്ധിപ്പിക്കാൻ കമ്പനികൾക്ക് ഭയമുണ്ട്, കാരണം ഇത് സാധാരണക്കാരായ ഉപയോക്താക്കളെ നെറ്റ്​വർക് മാറ്റാൻ പ്രേരിപ്പിച്ചേക്കാം. എന്നാൽ, ഇടത്തരം, ഉയർന്ന പ്ലാനുകളിൽ വില വർദ്ധിപ്പിക്കുന്നത് ഉപയോക്തൃ അടിത്തറയെ ഏകീകരിക്കാൻ സഹായിക്കുമെന്നാണ് കമ്പനികൾ വിശ്വസിക്കുന്നത്. അതായത്, ഈ പ്ലാനുകൾ ഉപയോഗിക്കുന്നവർ മറ്റ് ഓപ്ഷനുകൾ തേടാനുള്ള സാധ്യത കുറവാണെന്ന് കമ്പനികൾ കരുതുന്നു.

ഏതൊക്കെ വിഭാഗങ്ങളെ ബാധിക്കും?

വില വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്ന ‘പ്ലാനുകൾ’ എങ്ങനെയായിരിക്കും എന്ന് കമ്പനികൾ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഡാറ്റാ ഉപയോഗം, ഡാറ്റാ വേഗത, ഉയർന്ന ഡാറ്റാ ഉപയോഗമുള്ള സമയങ്ങൾ (“specific timings of high data usage”) എന്നിവയെല്ലാം ഈ വിഭാഗം തിരിക്കുന്നതിന് മാനദണ്ഡമാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.ഇത് നടപ്പായാൽ വെറും 18 മാസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ നിരക്ക് വർധനവ് സാധാരണക്കാരായ മൊബൈൽ ഉപയോക്താക്കൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവച്ചേക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe