മോട്ടോർവാഹന വകുപ്പ് ജീവനക്കാർ അധികജോലി ചെയ്ത്‌ പ്രതിഷേധിച്ചു

news image
Mar 6, 2026, 5:47 am GMT+0000 payyolionline.in

കോഴിക്കോട് : ജോയിന്റ് ആർ.ടി.ഒ. തസ്തികയിലേക്കുള്ള പ്രമോഷൻ അനുപാതം സംബന്ധിച്ചുള്ള അന്യായ ഉത്തരവിനെതിരേ ജില്ലയിലെ മോട്ടോർവാഹനവകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാർ അധികജോലി ചെയ്ത് പ്രതിഷേധിച്ചു. അനുപാതം 2:1-ൽനിന്ന് 8:1 ആക്കി കുറച്ചതിനെതിരേ കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.എം.വി.ഡി.എസ്.എ.) സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് ജീവനക്കാർ രാത്രി എട്ടുവരെ ഓഫീസുകളിൽ ജോലിചെയ്തത്.

ജില്ലയിലെ കൊടുവള്ളി, കൊയിലാണ്ടി, ഫറോക്ക്, നന്മണ്ട, പേരാമ്പ്ര, വടകര, കോഴിക്കോട് ആർ.ടി. ഓഫീസുകളിലെയും സിവിൽ സ്റ്റേഷനിലെ െഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഓഫീസിലെയും ജീവനക്കാർ പ്രതിഷേധത്തിന്റെ ഭാഗമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe