യു.ഡി.എഫ് കുറ്റ്യാടി മണ്ഡലം കൺവൻഷൻ നാളെ തിരുവള്ളൂരിൽ; മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും

news image
Mar 22, 2026, 12:15 pm GMT+0000 payyolionline.in

ആയഞ്ചേരി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി യു.ഡി.എഫ് കുറ്റ്യാടി മണ്ഡലം കൺവൻഷൻ തിങ്കളാഴ്ച (നാളെ) വൈകീട്ട് 3 മണിക്ക് തിരുവള്ളൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കും. മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

ഷാഫി പറമ്പിൽ എം.പി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല തുടങ്ങി യു.ഡി.എഫിന്റെ സംസ്ഥാന-ജില്ലാ തലത്തിലുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും. മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിൽ നിന്നും പ്രവർത്തകർ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് യു.ഡി.എഫ് മണ്ഡലം ചെയർമാൻ അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ മാസ്റ്ററും കൺവീനർ നൊച്ചാട്ട് കുഞ്ഞബ്ദുള്ളയും അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe