കോഴിക്കോട്: യുഡിഎഫിനായി പ്രചരണത്തിന് ഇറങ്ങുമെന്ന് വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെ സമരം നടത്തിയ ഹർഷിന. പാണക്കാട് എത്തി മുസ്ലിം ലീഗ് നേതാക്കളായ സാദിഖലി തങ്ങളുമായും പി കെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തി. യുഡിഎഫ് അധികാരത്തിൽ വന്നാൽ തന്റെ കാര്യം പരിഗണിക്കുമെന്ന് നേതാക്കൾ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഹർഷിന റിപ്പോർട്ടറിനോട് പറഞ്ഞു.കുന്നമംഗലം എംഎൽഎ പി ടി എ റഹിം തന്നെ അവഗണിച്ചതാണെന്നും അദ്ദേഹം വീണ്ടും ജനപ്രതിനിധി ആവരുതെന്നും ഹർഷിന പറഞ്ഞു. തുടക്കം മുതൽ നീതിക്കായി തന്റെ കൂടെ നിന്ന ദിനേശ് പെരുമണ്ണയെ കുന്നമംഗലത്ത് സ്ഥാനാർത്ഥിയാക്കണമെന്നും ഹർഷിന നേതാക്കളോട് ആവശ്യപ്പെട്ടു.
‘ആദ്യം തന്നെ കുന്നമംഗലം എംഎൽഎ പി ടി എ റഹീമിനെയാണ് ഞങ്ങൾ കാണാൻ പോയത്. അത്രയും വേദന അനുഭവിച്ചയാൾ എന്ന പരിഗണന നൽകിയില്ല. ആരോഗ്യമന്ത്രിയാണോ കത്രിക വെച്ചത്, സർക്കാരിന്റെ ദുരിതാശ്വാസ നിധിയിൽ നിന്ന് എന്തെങ്കിലും കിട്ടിയാൽ ആയി.. തുടങ്ങി അവഗണനയുടെ രൂപത്തിലാണ് ഞങ്ങളോട് പെരുമാറിയത്. അന്ന് മുതൽ ഇന്ന് വരെ കൂടെ നിന്നത് ദിനേശ് പെരുമണയാണ്. അദ്ദേഹത്തെ കുന്നമംഗലത്ത് സ്ഥാനാർത്ഥിയാക്കണമെന്ന അപേക്ഷ കൂടിയുണ്ട്. എല്ലാ ജനകീയ പ്രശ്നങ്ങളിലും അദ്ദേഹം ആത്മാർത്ഥത കാണിക്കുന്നുണ്ട്. അദ്ദേഹം സ്ഥാനാർത്ഥിയായാൽ കഴിയുന്ന രീതിയിൽ പ്രചാരണത്തിന് ഇറങ്ങും’, ഹർഷിന പറഞ്ഞു.
‘യുഡിഎഫിനായി പ്രചരണത്തിന് ഇറങ്ങും’; പാണക്കാടെത്തി ലീഗ് നേതാക്കളെ കണ്ട് ഹർഷിന
Mar 16, 2026, 7:58 am GMT+0000
payyolionline.in
ബൈക്ക് നിയന്ത്രണംവിട്ട് ഓടയിലേക്ക് മറിഞ്ഞു; കിളിമാനൂരിൽ സഹോദരങ്ങൾക്ക് ദാരുണാന ..
നവീൻ ബാബുവിൻറെ മരണത്തിൽ തുടരന്വേഷണം; നാല് കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് സ ..
