മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശി മാനാത്ത് പറമ്പിൽ മു ഹമ്മദ് നിഹാൽ (22), ആലംകോട് സ്വദേശി വലിയകത്ത് വീട്ടിൽ കബീർ (28) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് പിടികൂടിയത്. എസ്.ഐ വിനുവിന്റെയും ഡാൻസാഫ് അംഗങ്ങളുടെയും നേതൃത്വത്തിലുള്ള പ്രത്യേക അ ന്വേഷണ സംഘം വാഹനം പി തുടർന്ന് സാഹസികമായി പിടി കൂടുകയായിരുന്നു. പിടിയിലായ കബീർ സമാനമായ നിരവധി കേ സുകളിൽ പ്രതിയാണെന്ന് പൊ ലീസ് പറഞ്ഞു.കഴിഞ്ഞ മാസമാണ് ചങ്ങരംകുളം ഒതളൂർ സ്വദേ ശിയായ യുവാവിനെ എടപ്പാളി ൽനിന്ന് മൂന്നുപേർ ചേർന്ന് ബ ലമായി കാറിൽ കയറ്റി കൊണ്ടു പോയത്. കാറിൽ വെച്ച് ക്രൂരമാ യി മർദിച്ച് ഗുരുതമായി പരിക്കേ ൽപിച്ച് പാലക്കാട് ജില്ലയിലെ വ ട്ടക്കുന്നത്ത് ഉപേക്ഷിക്കുകയായി രുന്നു. തുടർന്ന് യുവാവിന്റെ പരാ തിയിൽ ചങ്ങരംകുളം പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്ര തികളെ തിരിച്ചറിഞ്ഞെങ്കിലും പ്രതികളെ പിടികൂടാനായിരുന്നില്ല. സംഭവത്തിൽ ഒരാളെകൂടി പിടി കൂടാനുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചങ്ങരംകുളം എസ്.ഐ വിനു, എസ്.സി.പി.ഒമാരായ സു രേഷ്, ഉദയകുമാർ, നിതീഷ് വിശ്വ നാഥ്, മണിരാജ്, സി.പി.ഒമാരായ റിനേഷ്, ശ്രീഷ്, നിതിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയി ൽ ഹാജരാക്കും.
യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ
Mar 22, 2026, 11:05 am GMT+0000
payyolionline.in
ചെറ്റപ്പുര പാവപ്പെട്ടവന്റെ വീടാണ്, മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില് അഭിമ ..
മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പി. ഗോപാലന്റെ നാലാം ചരമവാർഷികം ആചരിച്ചു; അനുസ ..
