യൂട്യൂബർ സ‍ഞ്ജു ടെക്കി കൂടുതൽ നിയമ കുരുക്കിൽ; കേസ് കോടതിക്ക് കൈമാറുന്നു, സുഹൃത്തുക്കളും കുടുങ്ങും

news image
Jun 1, 2024, 4:35 am GMT+0000 payyolionline.in

ആലപ്പുഴ: കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയ സംഭവത്തിൽ പ്രമുഖ യൂട്യൂബർ സ‍ഞ്ജു ടെക്കി കൂടുതൽ നിയമ കുരുക്കിലേക്ക്. സഞ്ജുവിനെതിരെ ആർടിഒ എടുത്ത കേസ് ആലപ്പുഴ കോടതിലേക്ക് ഇന്ന് കൈമാറും. ഇതോടെ തുടർ പ്രോസീക്യൂഷൻ നടപടികൾ എടുക്കുന്നത് കോടതിയായിരിക്കും. ഹൈക്കോടതി നിർദേശപ്രകാരമാണ് ഈ നടപടി. ഒപ്പം യാത്ര ചെയ്ത കൂട്ടുകാർക്കും ഇതേ നടപടിയാണ്. ആർടിഒയേയും മാധ്യമങ്ങളെയും പരിഹസിച്ചു ഇന്നലെ സഞ്ജു വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു. തുടർന്നു ഹൈക്കോടതി സ്വമേധയാ ഇടപെടുകയായിരുന്നു.

സംഭവത്തിൽ കർശന നടപടി വേണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ചട്ടവിരുദ്ധമായി വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന വ്ലോഗർമാർ അടക്കമുളളവർക്കെതിരെ നടപടിയെടുക്കണം. സഞ്ജു ടെക്കിയുടെ കാര്യത്തിൽ സ്വീകരിച്ച നടപടികൾ മോട്ടോർ വാഹനവകുപ്പ് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട് അടുത്ത വെള്ളിയാഴ്ച പരി​ഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ, പിബി അജിത് കുമാർ, അനിൽ കെ നരേന്ദ്രൻ, ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സംഭവം പരിഗണിച്ചത്. മോട്ടോർ വാഹന ചട്ടം ലംഘിക്കുന്ന വ്ളോഗർമാർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാമെന്നും കോടതി സർക്കാരിനെ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe