തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ച് ഉത്തരവിറങ്ങി. യൂനിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്.
നിരക്ക് വർധന വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. 10 പൈസ സമ്മർ താരിഫ് വേണമെന്ന കെ.എസ്.ഇ.ബി ആവശ്യം തള്ളി. അടുത്ത വർഷം 12 പൈസ വർധിപ്പിക്കും.
കെ.എസ്.ഇ.ബി 2024-25 വർഷത്തേക്ക് സമ്മർ താരിഫ് ഉൾപ്പെടെ യൂനിറ്റിന് ശരാശരി 37 പൈസയുടെ വർധനവ് ശുപാർശ ചെയ്തെങ്കിലും റെഗുലേറ്ററി കമീഷൻ 16 പൈസയുടെ വർധനവിനാണ് അംഗീകാരം നൽകിയത്. കൂടാതെ, 2025-26 വർഷത്തേക്ക് സമ്മർ താരിഫ് ഉൾപ്പെടെ യൂനിറ്റിന് 27 പൈസയുടെ വർധന ശുപാർശ ചെയ്തെങ്കിലും യൂനിറ്റിന് 12 പൈസയുടെ നിരക്കു വർധന മാത്രമേ കമീഷൻ അംഗീകരിച്ചിട്ടുള്ളു.
യൂനിറ്റിന് 10 പൈസ സമ്മർ താരിഫ് ഏർപ്പെടുത്തണമെന്ന കെ.എസ്.ഇ.ബിയുടെ നിർദേശവും റെഗുലേറ്ററി കമീഷൻ അംഗീകരിച്ചില്ല.