രാജ്യത്ത് എട്ട് പുതിയ നഗരങ്ങൾ നിർമിക്കാനൊരുങ്ങി കേന്ദ്രം

news image
May 19, 2023, 7:18 am GMT+0000 payyolionline.in

ന്യൂഡൽഹി: എട്ടോളം പുതിയ നഗരങ്ങൾ സൃഷ്ടിക്കുന്നത് കേന്ദ്രസർക്കാറിന്റെ പരിഗണനയിലുണ്ടെന്ന് റിപ്പോർട്ട്. നിലവിലുള്ള നഗരങ്ങളിലെ ജനസംഖ്യ വർധനവ് പരിഗണിച്ചാണ് നടപടി. 15ാം ധനകാര്യ കമീഷനാണ് പുതിയ നഗരങ്ങൾ സൃഷ്ടിക്കാൻ ശിപാർശ നൽകിയത്. തുടർന്ന് വിവിധ സംസ്ഥാനങ്ങൾ പുതിയ നഗരങ്ങൾക്കായുള്ള പദ്ധതി സമർപ്പിച്ചു. ഇതിൽ നിന്നും എട്ട് നഗരങ്ങളെ സർക്കാർ തെരഞ്ഞെടുക്കുകയായിരുന്നു.

വൈകാതെ എട്ട് നഗരങ്ങളെ സംബന്ധിച്ച് കേന്ദ്രസർക്കാറിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകാും. പുതിയ നഗരങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ അതിന് 200 കിലോ മീറ്റർ ചുറ്റളവിൽ വികസനമുണ്ടാവുമെന്നാണ് സർക്കാർ പ്രതീക്ഷ. പക്ഷേ എപ്പോഴാവും പുതിയ നഗരങ്ങൾ യാഥാർഥ്യമാവുക എന്നത് സംബന്ധിച്ച് രൂപരേഖ പ്രസിദ്ധീകരിക്കാർ സർക്കാർ ഇനിയും തയാറായിട്ടില്ല.

ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ജൂണില്‍ ഇന്ത്യന്‍ ജനസംഖ്യ 142.86 കോടിയാകും. ചൈനയേക്കാള്‍ (142.57 കോടി) 29 ലക്ഷം കൂടുതല്‍. അമേരിക്ക മൂന്നാംസ്ഥാനത്തെത്തും (34 കോടി). ലോകത്തെയാകെ ജനസംഖ്യ 804.5 കോടിയായും ഉയരും. ഇത്തരത്തിലുള്ള ജനസംഖ്യ വർധനവ് മുന്നിൽകണ്ടാണ് കേന്ദ്രസർക്കാർ നടപടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe