രാത്രി 12 മണിക്ക് ബ്രോസ്റ്റഡ് ചിക്കൻ ചോദിച്ചെത്തി ; തീർന്നുപോയെന്ന് പറഞ്ഞപ്പോൾ അക്രമം, താമരശ്ശേരിയിൽ 2 പേർ പിടിയിൽ

news image
Feb 11, 2025, 6:10 am GMT+0000 payyolionline.in

കോഴിക്കോട്: താമരശ്ശേരിയിൽ ബ്രോസ്റ്റഡ് ചിക്കൻ തീർന്നുപോയതിൻറെ പേരിൽ അക്രമം. താമരശ്ശേരിയിലെ വഴിയോര വിശ്രമകേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. കടയിലെത്തിയ അഞ്ചംഗ സംഘമാണ് ഹോട്ടലുടമയെയും ജീവനക്കാരനെയും മർദ്ദിച്ചത്.

രാത്രി പന്ത്രണ്ട് മണിക്ക് ശേഷം എത്തിയ സംഘം ബ്രോസ്റ്റഡ് ചിക്കൻ ഉണ്ടോ എന്ന് അന്വേഷിച്ചു. ചിക്കൻ തീർന്നുപോയെന്ന് ജീവനക്കാർ അറിയച്ചു. ഇതിൻറെ പേരിൽ തർക്കം നടക്കുകയും സംഘർഷമുണ്ടാവുകയുമായിരുന്നു.

സംഘർഷത്തിൽ പരിക്കേറ്റ കട ഉടമയായ പൂനൂർ നല്ലിക്കൽ സഈദിനെയും ജീവനക്കാരനായ മെഹദി ആലത്തിനേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സനൽകി. സംഭവത്തിൽ രണ്ടുപേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe