രാമപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത് -മുന്നറിയിപ്പുമായി കേന്ദ്രം

news image
Jan 20, 2024, 12:15 pm GMT+0000 payyolionline.in

ന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് സാമൂഹിക മാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. ജനുവരി 22നാണ് അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്നത്. പ്രതിഷ്ഠയുടെ മുന്നോടിയായുള്ള ചടങ്ങുകൾ ഈമാസം 16ന് തുടങ്ങിയിരുന്നു. ചടങ്ങിന് മുന്നോടിയായി, വി.ഐ.പി ടിക്കറ്റുകളും രാമക്ഷേത്ര പ്രസാദവും നൽകാമെന്ന് അവകാശപ്പെടുന്ന നിരവധി വ്യാജ ലിങ്കുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ഇതുപോലുള്ള ഔദ്യോഗികമായി സ്ഥിരീകരണമില്ലാത്തതും പ്രകോപിപ്പിക്കുന്നതുമായ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് സാമുദായിക ഐക്യം തകർക്കുമെന്നും പൊതുസുരക്ഷയെ ബാധിക്കുമെന്നുമാണ് കേന്ദ്ര ഇൻഫർമേഷൻ ബ്രോഡ്​കാസ്റ്റിങ് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ്. ഇ-കൊമേഴ്സ് സൈറ്റായ ആമസോണിന് ശ്രീരാമ മന്ദിർ അയോധ്യ പ്രഷാദ് ലിസ്റ്റ് ചെയ്ത ഉൽപ്പന്നങ്ങൾ ഒഴിവാക്കിയതിൽ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നോട്ടീസ് അയച്ചിരുന്നു. തങ്ങളുടെ നയങ്ങൾക്ക് അനുസൃതമായി ഇത്തരം ലിസ്റ്റിങ്ങുകൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നതായി ആമസോൺ പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പ്, രാമ പ്രതിഷ്ഠ പരിപാടിയുടെ തൽക്ഷണ വി.ഐ.പി ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്ന വ്യാജ ക്യുആർ കോഡുള്ള ഒരു വാട്ട്‌സ്ആപ്പ് സന്ദേശം വ്യാപകമായി ഷെയർ ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe