ബംഗളൂരു: പ്രമാദമായ രേണുക സ്വാമി വധക്കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപ, നടി പവിത്ര ഗൗഡ എന്നിവരടക്കം ഏഴു പ്രതികൾക്ക് കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചു.
ജസ്റ്റിസ് വിശ്വജിത്ത് ഷെട്ടി അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വെള്ളിയാഴ്ച ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചത്. ഉപാധികളോടെയാണ് ജാമ്യം. നിലവിൽ ചികിത്സക്കായി ദർശന് ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ദർശന്റെയും കൂട്ടുപ്രതികളുടെയും ജാമ്യ ഹരജികളിൽ വാദം പുർത്തിയായതോടെയാണ് വെള്ളിയാഴ്ച സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്.