റിലേഷൻഷിപ്പ് നിർത്തിയതിൽ വൈരാഗ്യം, പ്രായപൂർത്തി ആവാത്ത കുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തു; മാനന്തവാടിയിൽ യുവാവ് പിടിയിൽ

news image
Jul 30, 2026, 6:21 am GMT+0000 payyolionline.in

മാനന്തവാടി: റിലേഷൻഷിപ്പ് നിർത്തിയതിലുള്ള വൈരാഗ്യത്തിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ പൊതു ഇടങ്ങളിൽ ശല്യം ചെയ്ത യുവാവ് പിടിയിൽ. മാനന്തവാടി ചെറുപുഴ സ്വദേശി ക്രിസ്റ്റി ഷിബു (20)വിനെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. കുട്ടിക്കെതിരെ ഇയാൾ ലൈംഗീക ഉദ്ദേശത്തോടു കൂടി പെരുമാറുകയും പൊതുസ്ഥലത്തു വച്ച് മാനഹാനി വരുത്തുകയും സ്ഥിരമായി പിന്തുടർന്ന് ശല്യം ചെയ്യുകയുമായിരുന്നു. കുട്ടിയുടെ പരാതിയിൽ ബി.എൻ.എസ്, പോക്‌സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇൻസ്‌പെക്ടർ റഫീഖിൻറെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ കെ. സോബിൻ, സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സി. ലിഥിൻ, സി.എം നിസാർ മുഹമ്മദ് റാഷിദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe