റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിൻ്റെ (RRB) വിവിധ തസ്തികകളിലേക്കുള്ള അപേക്ഷാ തീയതി നീട്ടി. പുതിയ സമയപരിധി അനുസരിച്ച് ഡിസംബർ 10 വരെ അപേക്ഷിക്കാം. ഡിസംബർ 12 വരെ ഫീസ് അടയ്ക്കാം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ജൂനിയർ എൻജിനീയർ (JE), ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് (DMS), കെമിക്കൽ & മെറ്റലർജിക്കൽ അസിസ്റ്റന്റ് (CMA) തസ്തികകളിലേക്കുള്ള അപേക്ഷാ തീയതിയാണ് നീട്ടിയത്.
ഡിസംബർ 13 മുതൽ ഡിസംബർ 22വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താം. കറക്ഷൻ വിൻഡോ ഡിസംബർ 13 മുതൽ ഡിസംബർ 22 വരെ തുറന്നിരിക്കും. ഈ സമയപരിധിക്കുള്ളിൽ ഉദ്യോഗാർത്ഥികൾക്ക് അവരുടെ അപേക്ഷാ ഫോമിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സാധിക്കും.
