റേഷൻ കടകളിൽ മോദിയുടെ ചിത്രമുള്ള ഫ്ളെക്സ് സ്ഥാപിക്കുന്നില്ല; ബം​ഗാളിന്റെ 7000 കോടിയുടെ ഫണ്ട് തടഞ്ഞ് കേന്ദ്ര സർക്കാർ

news image
Jan 19, 2024, 4:04 pm GMT+0000 payyolionline.in

കൊൽക്കത്ത: റേഷൻ കടകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളടങ്ങിയ ഫെല്ക്സ ബോർഡുകൾ സ്ഥാപിക്കാതിരുന്നതിന് പിന്നാലെ ബം​ഗാൾ സർക്കാരിന് അനുവദിച്ച പണം തടഞ്ഞ് കേന്ദ്ര സർക്കാർ. നെല്ല് സംഭരണത്തിനായി പശ്ചിമ ബം​ഗാൾ സർക്കാരിന് അനുവദിച്ച് 7000 കോടി രൂപയാണ് കേന്ദ്രസർക്കാർ തടഞ്ഞുവെച്ചത്.

സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും മോദിയുടെ ചിത്രവും ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ലോഗോയും ഉൾപ്പെടുന്ന സൈൻബോർഡുകളും ഫ്ലെക്‌സുകളും സ്ഥാപിക്കാൻ കേന്ദ്രം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ഇത് നടപ്പിലാക്കാതായതാണ് ഫണ്ട് തടഞ്ഞുവെക്കാൻ കാരണമായതെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. തുക തടഞ്ഞുവെക്കുന്നത് സംസ്ഥാനത്തിന്റെ നെല്ല് ശേഖരണത്തെ ​ഗുരുതരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്.

കേന്ദ്രസർക്കാരിന്റെ എൻ.എഫ്.എസ്.എ പദ്ധിക്കായി 8.52 ലക്ഷം ടൺ നെല്ലാണ് സംസ്ഥാന സർക്കാർ ഇതിനോടകം ശേഖരിച്ചത്. 70 ലക്ഷം ടൺ നെല്ല് എന്ന വാർഷിക ലക്ഷ്യം നടപ്പിലാക്കാനായി കേന്ദ്രത്തിലേക്ക് ഉൾപ്പെടെ 22 ലക്ഷം ടൺ നെല്ല് സംസ്ഥാന സർക്കാർ സംഭരിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാനം ശേഖരിച്ച നെല്ലിന്റെ പണം ഇതുവരെ കേന്ദ്രം കൈമാറിയിട്ടില്ല. തുക മരവിപ്പിക്കുന്നത് സംസ്ഥാനത്തെ ഖാരിഫ് സീസണം രൂക്ഷമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe