മണിയൂർ: പഞ്ചായത്ത് റോഡ് കൈയേറിയവർക്ക് ഒത്താശ ചെയ്യുന്നു എന്ന് ആരോപിച്ച് മണിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കും സെക്രട്ടറിക്കുമെതിരെ പ്രതിഷേധ ധർണ്ണ നടത്തി.
എടത്തുംകര വാർഡിലെ ജനങ്ങളാണ് ദുരിതം സഹിക്കവയ്യാതെ പഞ്ചായത്തിന് മുന്നിൽ ധർണ്ണ നടത്തിയത്.നെയ്യല്ലൂർ മഠം-കോഴിക്കുട്ടി വയൽ പഞ്ചായത്ത് റോഡ് കെട്ടിയടച്ച് ഒരു നാടിനെ മുഴുവൻ ദുരിതത്തിലാഴ്ത്തിയ നടപടിക്കെതിരെയാണ് റോഡ് സംരക്ഷണ സമിതി ആക്ഷൻ കൗൺസിലിന്റെയും വിവിധ രാഷ്ട്രീയ കക്ഷികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
