ദില്ലി: ഓപ്പറേഷന് സിന്ദൂറിന് ശേഷം ഇന്ത്യ പാകിസ്ഥാന് സംഘര്‍ഷം രൂക്ഷമാകാന്‍ സാധ്യതയേറുന്നു. പാകിസ്ഥാനിലെ ലാഹോറിലും കറാച്ചിയിലും സ്ഫോടനങ്ങള്‍ നടന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കറാച്ചിയിലെ ഷറാഫി ഗോതിൽ സ്ഫോടനം നടന്നെന്നാണ് റിപ്പോർട്ട്. സ്ഫോടനങ്ങൾ ഡ്രോൺ ആക്രമണം ആയിരുന്നുവെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു. 12 ഇടത്ത് ഡ്രോണ്‍ ആക്രമണം നടന്നുവെന്നാണ് പാക് സൈന്യം പറയുന്നത്. ലാഹോർ ഡ്രോണ്‍ ആക്രമണത്തിൽ നാല് പാക് സൈനികർക്ക് പരിക്കേറ്റെന്നും പാകിസ്ഥാൻ സ്ഥിരീകരിച്ചു. അതിനിടെ, പാകിസ്ഥാനെ വിറപ്പിച്ച മിന്നലാക്രമണം തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. നിയന്ത്രണ രേഖയിലെ പാക് വെടിവെയ്പില്‍ 13 പേര് കൊല്ലപ്പെട്ടതായും സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
- Home
- Latest News
- ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം; 4 പാക് സൈനികർക്ക് പരിക്ക്, നടന്നത് ഉഗ്ര സ്ഫോടനമെന്ന് പാക് മാധ്യമങ്ങള്‍
ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം; 4 പാക് സൈനികർക്ക് പരിക്ക്, നടന്നത് ഉഗ്ര സ്ഫോടനമെന്ന് പാക് മാധ്യമങ്ങള്‍
Share the news :

May 8, 2025, 7:42 am GMT+0000
payyolionline.in
9 തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന് സിന്ദൂറിന് ശേഷം ഇന്ത്യ പാക് ബന്ധം വലിയ സംഘര്‍ത്തിലേക്ക് നീങ്ങുകയാണ്. ലാഹോറില്‍ സ്ഫോടനം നടന്നതിന്റെ ദൃശ്യങ്ങള്‍ രാവിലെ എട്ടരയോടെയാണ് പുറത്ത് വന്നത്. വലിയ ശബ്ഗം കേട്ടെന്നും, മൂന്ന് സ്ഥലങ്ങളില്‍ പുക ഉയര്‍ന്നെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വോള്ട്ടന് വിമാനത്താവളത്തിന് തൊട്ടടുത്തായിരുന്നു സ്ഫോടനം. ഇന്ത്യയുടെ ഒരു ഡ്രോണ്‍ വെടിവച്ചിട്ടെന്നാണ് പാക് മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്. ഇന്നലെ രാത്രി ഇന്ത്യക്ക് നേരെ വ്യോമാക്രമണത്തിന് പാകസ്ഥാന് സേന നീക്കം നടത്തിയെന്നാണ് സൂചന. പാക് വിമാനങ്ങളുടെ സാന്നിധ്യം മനസിലാക്കി ഇന്ത്യന്‍ സേന എന്തിനും തയ്യാറെടുത്ത് നിന്നു. പാക് വിമാനങ്ങള്‍ പക്ഷേ അതിര്‍ത്തി കടന്നില്ല. ഒരു പാക് വിമാനം ഇന്ത്യ എസ് 400 പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ ഭാഗത്ത് അമൃത് സറിനടുത്ത് മജീദയിലും രാത്രി നാട്ടുകാര്‍ സ്ഫോടന ശബ്ദം കേട്ടു. പഞ്ചാബ് അതിര്‍ത്തിയില്‍ ഇന്നലെ രാത്രി വൈദ്യുതി വിച്ഛേദിച്ചതും ആശങ്കയാക്കി. മജീദയില്‍ നിന്ന് ഡ്രോണിന്റേത് തോന്നുന്ന ചില ഭാഗങ്ങള്‍ കിട്ടി. ഇന്ത്യക്കും പാക് സംഘര്‍ഷം വലുതാകാനുള്ള സാധ്യത കൂട്ടുന്നതാണ് ഈ നീക്കങ്ങള്‍. തുടര്‍നീക്കങ്ങളുണ്ടാകുമെന്ന സൂചന പ്രധാനമന്ത്രിയും നല്‍കിയാതാണ് റിപ്പോര്‍ട്ട്.
മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി 11 കെ.വി ലൈനിൽ വീണു; യുവാവിന് ദാരുണാന്ത് ..
രാജസ്ഥാന് അതിര്‍ത്തിയില്‍ അതീവജാഗ്രത; സര്‍ക്കാര്‍ ജീവനക്കാരുടെ അവധി റദ്ദാക്ക ..
Related storeis
പത്തനംതിട്ടയിൽ 13കാരി പേവിഷ ബാധയേറ്റ് മരിച്ച സംഭവത്തിൽ നായയെ വളർത്ത...
May 8, 2025, 8:02 am GMT+0000
എസ്എസ്എൽസി പരീക്ഷാഫലം നാളെ മൂന്ന് മണിക്ക് – ഫലം അറിയാൻ ഫോണിൽ ...
May 8, 2025, 7:56 am GMT+0000
രാജസ്ഥാന് അതിര്‍ത്തിയില്‍ അതീവജാഗ്രത; സര്‍ക്കാര്‍ ജീവനക്കാരുടെ അവധ...
May 8, 2025, 7:51 am GMT+0000
മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി 11 കെ.വി ലൈനിൽ വീണു; യുവാവിന് ...
May 8, 2025, 7:36 am GMT+0000
നരേന്ദ്ര മോദി സ്റ്റേഡിയം തകർത്ത് തരിപ്പണമാക്കുമെന്ന് ‘പാകിസ്ഥ...
May 8, 2025, 7:15 am GMT+0000
സ്വര്‍ണ വില കുതിച്ചുയരുന്നു; ഇന്ന് പവന് 440 രൂപ വര്‍ധിച്ചു
May 8, 2025, 6:44 am GMT+0000
More from this section
ദേശീയ സുരക്ഷ ഉപദേഷ്ടാവ് പ്രധാനമന്ത്രിയുടെ വസതിയിൽ, കൂടിക്കാഴ്ച സർവ...
May 8, 2025, 6:05 am GMT+0000
കൊച്ചിയെ മാറ്റിമറിക്കുന്ന 3716 കോടിയുടെ വൻ പദ്ധതിക്ക് മന്ത്രിസഭയുടെ...
May 8, 2025, 4:22 am GMT+0000
2025-26 അധ്യയന വർഷത്തിലെ പ്ലസ് വണ്‍ പ്രവേശനം; തിയ്യതി പ്രഖ്യാപിച്ചു...
May 8, 2025, 4:19 am GMT+0000
ഇന്ത്യൻ തിരിച്ചടി കിറുകൃത്യം, തരിപ്പണമായി പാകിസ്താനിലെ ഭീകരകേന്ദ...
May 8, 2025, 4:18 am GMT+0000
അതീവ ജാഗ്രതയില്‍ രാജ്യം; 27 വിമാനത്താവളങ്ങള്‍ അടച്ചു, 400-ലധികം സർവ...
May 8, 2025, 4:15 am GMT+0000
എസ്.എസ്.എൽ.സി ഫലം നാളെ
May 8, 2025, 4:13 am GMT+0000
ഓപറേഷൻ സിന്ദൂർ: സായുധ സേനയുടെ അസാമാന്യ ധൈര്യത്തിന് സല്യൂട്ട്- മുഖ്യ...
May 8, 2025, 4:11 am GMT+0000
തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഇനി ഇറച്ചി വിൽപന പാടില്ല, 96 ...
May 8, 2025, 3:58 am GMT+0000
പാകിസ്താനിലെ ലാഹോറിൽ മൂന്നിടത്ത് സ്ഫോടനം; സ്ഫോടനം നടന്നത് വോൾട്ടൻ എ...
May 8, 2025, 3:55 am GMT+0000
വയനാട്ടിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി
May 8, 2025, 2:49 am GMT+0000
പൂഞ്ചിലെ പാക് ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു; നാല് കുട്ടികള്‍...
May 8, 2025, 2:40 am GMT+0000
കേരളത്തില്‍ പഠിച്ചു, പഹൽഗാം ഭീകരൻ ഷെയ്ഖ് സജ്ജാദ് ഗുൽ; റാവൽപിണ്ടി ക...
May 8, 2025, 2:36 am GMT+0000
ഓപ്പറേഷൻ സിന്ദൂർ: സർവ്വകക്ഷി യോഗം ഇന്ന്
May 8, 2025, 2:30 am GMT+0000
ഓപ്പറേഷൻ സിന്ദൂർ; സർക്കാർ ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി, അതീവ ജാഗ്രത...
May 7, 2025, 4:56 pm GMT+0000
പാക്കിസ്ഥാന്റെ ഷെല്ലാക്രമണം; ‘പൂർണ സജ്ജം’, ജമ്മു കശ്മീരിലെ അതിർത്തി...
May 7, 2025, 4:50 pm GMT+0000