ലെബനോനിൽ കരയുദ്ധം; ഹിസ്ബുല്ലയുമായി നേർക്കുനേർ ഏറ്റുമുട്ടൽ, ഒരു ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ടു

news image
Oct 2, 2024, 3:15 pm GMT+0000 payyolionline.in

ലെബനോൻ: ലെബനോനിൽ നേർക്കുനേർ കരയുദ്ധം തുടങ്ങി. ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഇസ്രയേലി സൈനികൻ കൊല്ലപ്പെട്ടതായാണ് റിപ്പോ‍ർട്ട്. അതിർത്തിയിൽ നിന്ന് 400 മീറ്റർ ഉള്ളിലേക്ക് കടക്കാൻ ഇസ്രയേൽ സൈന്യത്തിന് സാധിച്ചിട്ടുണ്ട്.

മിസൈലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാന് കനത്ത തിരിച്ചടി നൽകാൻ ഇസ്രായേൽ തയ്യാറെടുക്കുകയാണ്. ഇറാൻ്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണത്തിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ആണവോർജ കേന്ദ്രങ്ങളിൽപ്പോലും ആക്രമണം നടന്നേക്കാമെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നു. പ്രത്യാക്രമണം എങ്ങനെ എന്നതിൽ ബെഞ്ചമിൻ നെതന്യാഹു പ്രതിരോധ വിഭാഗങ്ങളുടെ തലവന്മാരുമായി കൂടിയാലോചന തുടരുകയാണ്.

അതേസമയം, ഇറാൻ-ഇസ്രയേൽ സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണം. നിലവിൽ ഇറാനിലുള്ളവർ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്തണണമെന്നും നിർദ്ദേശമുണ്ട്. സംഘർഷം വ്യാപിക്കുന്നതിൽ വിദേശകാര്യ മന്ത്രാലയം അതിയായ ആശങ്ക രേഖപ്പെടുത്തി. എല്ലാവരും സംയമനം പാലിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു. മേഖലയിലാകെ സംഘർഷം പടരുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ഇന്ത്യ ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും വിഷയങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe