ലേണേഴ്‌സ് ലൈസൻസ് പുതുക്കാൻ കണ്ണുപരിശോധന ഒഴിവാക്കി

news image
Feb 5, 2026, 12:39 pm GMT+0000 payyolionline.in

തിരുവനന്തപുരം: ലേണേഴ്‌സ് ലൈസൻസ് പുതുക്കുന്നതിനുള്ള കണ്ണുപരിശോധന ഒഴിവാക്കി മോട്ടോർ വാഹനവകുപ്പ്. ലൈസൻസ് നേടാൻ കഴിയാത്തവർക്ക് ലേണേഴ്‌സ് ലൈസൻസ് പുതുക്കേണ്ടിവരും. ലേണേഴ്‌സ് ലൈസൻസിന് ആറുമാസമാണ് കാലാവധി.

വീണ്ടും കണ്ണുപരിശോധന നടത്തി സാക്ഷ്യപത്രം ഹാജരാക്കണമെന്നാണ് ലേണേഴ്‌സ് ലൈസൻസ് പുതുക്കുന്നതിനുള്ള നിലവിലെ വ്യവസ്ഥ. ഇതിനാണ് ഇപ്പോൾ മാറ്റം വന്നത്. ലൈസൻസ് ടെസ്റ്റ് പാസാകുന്ന ദിവസം തന്നെ ഡിജിറ്റൽ ലൈസൻസ് നൽകാനും തീരുമാനമായി.

വെഹിക്കിൾ ഇൻസ്പെക്ടറും അസി. വെഹിക്കിൾ ഇൻസ്പെക്ടറും അടങ്ങുന്ന സംഘത്തിന് ദിവസം 40 ഡ്രൈവിങ് ടെസ്റ്റും 50 വാഹന ഫിറ്റ്‌നസ് പരിശോധനയും നടത്താൻ അനുമതിനൽകി. ഇതോടെ ഫിറ്റ്‌നസിനുള്ള തിരക്ക് കുറയും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe