ലൊക്കേഷനുകളിലടക്കം പെരുമാറ്റച്ചട്ടത്തിനായി ഡബ്ല്യുസിസി ഹെെക്കോടതിയിൽ

news image
Nov 22, 2024, 3:23 am GMT+0000 payyolionline.in

കൊച്ചി: സിനിമാമേഖലയിൽ വനിതകളുടെ സുരക്ഷയും തൊഴിൽസാഹചര്യവും മെച്ചപ്പെടുത്തുന്നതിന് പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കലക്ടീവ് സമർപ്പിച്ച ഉപഹർജി ഹൈക്കോടതി പ്രത്യേകബെഞ്ച് ഫയലിൽ സ്വീകരിച്ചു. വിഷയത്തിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. സിനിമയിലെ എല്ലാ തൊഴിലാളികൾക്കും കരാർ ബാധകമാക്കണമെന്നും കരാർലംഘനം റിപ്പോർട്ട് ചെയ്യാൻ സംവിധാനം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ നിയമനിർമാണം നടത്തുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ പെരുമാറ്റച്ചട്ടം ബാധകമാക്കണമെന്നും ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് എ കെ ജയശങ്കരൻനമ്പ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഹർജി 27ന് പരിഗണിക്കും.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പീഡനപരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷകസംഘം അന്വേഷണപുരോഗതി റിപ്പോർട്ട്  മുദ്രവച്ച കവറിൽ സമർപ്പിച്ചു. അന്വേഷണത്തിന് നേതൃത്വം നൽകുന്ന എഐജി ജി പൂങ്കുഴലിയും കോടതിയിൽ ഹാജരായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe