ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

news image
Feb 19, 2024, 10:43 am GMT+0000 payyolionline.in

കണ്ണൂര്‍: കണ്ണൂരില്‍ ലോറിയും സ്കൂട്ടറും  കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂർ വെങ്ങര -ചെമ്പല്ലിക്കുണ്ട് റോഡിലാണ് അപകടമുണ്ടായത്. പഴയങ്ങാടി വാദിഹൂദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ നവാഫ് നാസര്‍ (18) ആണ് മരിച്ചത്. തൃക്കരിപ്പൂര്‍ ബിരിച്ചേരി സ്വദേശിയാണ് നവാഫ്. ചെമ്പല്ലിക്കുണ്ട് റോഡില്‍ വെച്ച് ലോറിയും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. സ്കൂട്ടറില്‍ വരുകയായിരുന്നു നവാസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe