വടകര: സൈബർ കേസ് പ്രതിയെ എറണാകുളം പെരുമ്പാവൂരിൽ വെച്ച് ചോമ്പാല പോലീസ് പിടികൂടി. പെരുമ്പാവൂർ മുടിക്കൽ തച്ചിരുകുടി ആഷിക്കാണ് (38) ചോമ്പാല പോലീസ് സംഘം എറണാകുളത്തെത്തി പിടികൂടിയത്. 2024 ജൂൺ മാസത്തിൽ സോഷ്യൽ മീഡിയയിൽ കണ്ട ലോൺ ആപ്പ് വഴി ലോണെടുക്കാൻ ശ്രമിച്ച ഒഞ്ചിയം സ്വദേശിയായ യുവാവിൻ്റെ 1,11,000 രൂപ ഓൺലൈനിലിലൂടെ തട്ടിയെടുത്തതിൽ ചോമ്പാല പോലീസിൽ നൽകിയ പരാതി പ്രകാരം അന്വേഷണം നടത്തി വരികയായിരുന്നു.
അന്വേഷണത്തിൽ കേസിൽ ഉൾപ്പെട്ട പണം പ്രതിയുടെ പേരിലുള്ള ഫെഡറൽ ബാങ്ക് പെരുമ്പാവൂർ ബ്രാഞ്ച് അക്കൗണ്ടിലേക്ക് ട്രാൻസ്ഫറായി വന്നതായും പ്രതി നേരിട്ട് ചെക്ക് മുഖേന പിൻവലിച്ചതായും കണ്ടെത്തുകയായിരുന്നു. ചോമ്പാല പോലീസ് ഇൻസ്പക്ടർ സേതുനാഥ് എസ് ആറിൻ്റെ നിർദ്ദേശ പ്രകാരം എസ് സി പി ഒ സജിത്ത് പി ടി, വിജേഷ് പി വി, ഷമീർ വി കെ ടി എന്നിവർ പെരുമ്പാവൂർ എ എസ് പി യുടെ ക്രൈം സ്ക്വാഡിൻ്റെ സഹായത്താൽ പിടികൂടുകയായിരുന്നു