വടകര താഴെങ്ങാടി ചിറക്കൽ കുളത്തിൽ 14 കാരൻ മുങ്ങി മരിച്ചു

news image
Jun 19, 2025, 10:22 am GMT+0000 payyolionline.in

വടകര:  താഴെങ്ങാടി ചിറക്കൽ കുളത്തിൽ 14 കാരൻ മുങ്ങി മരിച്ചു.താഴെങ്ങാടി ചേരാൻ വിട അസ്ലമിന്റെ മകൻ സഹൽ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ്. കൂട്ടുകാരനോടൊപ്പം നീന്താനെത്തിയതായിരുന്നു.
നീന്തുന്നതിനിടയിൽ മുങ്ങി പോകുകയായിരുന്നു.

 

നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകരയിൽ നിന്നും അഗ്നിരക്ഷ സേനയും സ്ഥലത്ത് എത്തിയിരുന്നു. കടമേരി ആർ.എ.സി. ഹയർ സെക്കൻഡറി സ്കൂൾ 9 ക്ളാസ് വിദ്യാർത്ഥിയാണ്. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe