വടകര–മാഹി കനാൽ: മൂന്നാം റീച്ച് പ്രവൃത്തി പുനരാരംഭിച്ചു; എടുക്കുന്ന മണ്ണ് ദേശീയപാതയുടെ പണിക്ക്

news image
Apr 24, 2025, 2:18 pm GMT+0000 payyolionline.in

വടകര:മുടങ്ങിക്കിടന്ന വടകര–മാഹി കനാലിന്റെ മൂന്നാം റീച്ച് പ്രവൃത്തി പുനരാരംഭിച്ചു. 2014 ൽ തുടങ്ങിയ പ്രവൃത്തി കുഴിച്ചെടുത്ത നിലവാരമില്ലാത്ത മണ്ണ് നിക്ഷേപിക്കാൻ ഇടം കിട്ടാത്തതിനാൽ മുടങ്ങിയിരുന്നു. കോവിഡ് കാലത്ത് പണി നടത്താൻ കഴിഞ്ഞില്ല.

ഇപ്പോൾ എടുക്കുന്ന മണ്ണ് ദേശീയപാതയുടെ പണിക്ക് ഉപയോഗിക്കുകയാണ്. 10 മീറ്ററിൽ ഏറെ ആഴത്തിലാണു മണ്ണു നീക്കുന്നത്.ഇപ്പോൾ നടക്കുന്ന പണിക്ക് 20.18 കോടി രൂപ ചെലവഴിക്കും. നിലവിൽ പണിയുടെ 53% പൂർത്തിയായതായി കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ പറഞ്ഞു. കനാലിന്റെ മൂന്നാം റീച്ചിൽ വരുന്ന ചെരിപ്പൊയിൽ നീർപ്പാലം മുതൽ പറമ്പിൽ പാലം വരെയുള്ള ഉയർന്ന കട്ടിങ് ആവശ്യമായ 800 മീറ്റർ പ്രദേശത്തെ പണി ഉടൻ തുടങ്ങും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe