വടകര റെയിൽവേ സ്റ്റേഷൻ നവീകരണം; പ്ലാറ്റ്ഫോം ഉയർത്തൽ പ്രവൃത്തി പുരോഗമിക്കുന്നു

news image
Sep 3, 2023, 3:26 am GMT+0000 payyolionline.in

വ​ട​ക​ര: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ പ്ലാ​റ്റ്ഫോം ഉ​യ​ർ​ത്ത​ൽ നി​ർ​മാ​ണ​പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു. ഒ​ന്ന​ര​​ക്കോ​ടി ചെ​ല​വി​ലാ​ണ് പ്ലാ​റ്റ്ഫോം ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​ത്.

പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ന്റെ ഇ​രു ഭാ​ഗ​ങ്ങ​ളും പൊ​ളി​ച്ചു​നീ​ക്കു​ക​യു​ണ്ടാ​യെ​ങ്കി​ലും പ്ര​വൃ​ത്തി നി​ല​ച്ച​ത് യാ​ത്രാ​ദു​രി​ത​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. പ്ലാ​റ്റ്ഫോ​മി​ന്റെ ഭാ​ഗ​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി​യ​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ക​യ​റാ​നും ഇ​റ​ങ്ങാ​നും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. റെ​യി​ൽ​വേ യാ​ത്ര​ക്കാ​രു​ടെ ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു പ്ലാ​റ്റ്ഫോം ഉ​യ​ർ​ത്തി​ക്കി​ട്ടു​ക​യെ​ന്ന​ത്. പ്ലാ​റ്റ്ഫോ​മി​ന്റെ ഉ​യ​ര​ക്കു​റ​വ് യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ പ്ര​യാ​സ​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.

 

ട്രെ​യി​നി​ലേ​ക്ക് ക​യ​റാ​നും ഇ​റ​ങ്ങാ​നും വ​യോ​ധി​ക​രും ഭി​ന്ന​ശേ​ഷി​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ ന​ന്നേ ബു​ദ്ധി​മു​ട്ടു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. റെ​യി​ൽ പാ​ള​ത്തി​ൽ​നി​ന്ന് 84 സെ​ന്റി​മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് പ്ലാ​റ്റ്ഫോം ഉ​യ​ർ​ത്തേ​ണ്ട​ത്. 700 മീ​റ്റ​റോ​ളം വ​രു​ന്ന ഭാ​ഗ​മാ​ണ് ഉ​യ​ർ​ത്തു​ക. ഇ​തോ​ടൊ​പ്പം പ്ര​വേ​ശ​ന ക​വാ​ട​വും ഗ്രാ​നൈ​റ്റ് പ​തി​ച്ച് ന​വീ​ക​രി​ക്കും. അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ൻ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക്ക് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വ​ട​ക​ര​യി​ൽ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി 22 കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ക. ര​ണ്ടാം പ്ലാ​റ്റ്ഫോം ഗ്രാ​നൈ​റ്റ് പ​തി​ക്ക​ൽ, ഓ​ട നി​ർ​മാ​ണം, പാ​ർ​ക്കി​ങ് ഏ​രി​യ, മേ​ൽ​ക്കൂ​ര തു​ട​ങ്ങി​യ വി​പു​ല​മാ​യ വി​ക​സ​ന​ത്തി​നാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe