വടകര: ദേശീയപാതയില്‍ പഴങ്കാവ് ജംഗ്ഷനു സമീപം ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു.പഴങ്കാവ് വലിയ കിഴക്കയില്‍ സുധീന്ദ്രനാണ് (68) മരിച്ചത്. തിങ്കള്ളാഴ്ച രാവിലെയാണ് അപകടം.തലശേരിക്കു പോകുകയായിരുന്ന ബസ് സുധീന്ദ്രൻ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ശൈലജ. മക്കള്‍: അനഘ, അര്‍ച്ചന.
