വടകരയിൽ ചരക്കുലോറിക്കടിയിൽപ്പെട്ട് കുറുമ്പയിൽ സ്വദേശി മരിച്ചു

news image
Jun 29, 2026, 8:02 am GMT+0000 payyolionline.in

വടകര: വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം ചരക്കുലോറിക്കടിയിൽപ്പെട്ട് യുവാവ് മരണപ്പെട്ടു. കുറുമ്പയിൽ സ്വദേശി താഴോത്ത് മീത്തൽ പ്രമോദ് (48) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു അപകടം സംഭവിച്ചത്.

റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ചരക്കുലോറിയുടെ പിൻചക്രങ്ങൾക്കിടയിലേക്ക് പ്രമോദ് അപ്രതീക്ഷിതമായി വീഴുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമീപത്തെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

അപകടം നടന്നയുടൻ തന്നെ നാട്ടുകാരും വടകര പോലീസും ചേർന്ന് പ്രമോദിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe