വടകരയിൽ താലൂക്ക് തല എക്സൈസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

news image
Mar 18, 2026, 7:54 am GMT+0000 payyolionline.in

വടകര: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെയും വരാനിരിക്കുന്ന വിഷു ആഘോഷങ്ങളുടെയും പശ്ചാത്തലത്തിൽ വടകര എക്സൈസ് സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ച് താലൂക്ക് തല കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. വ്യാജമദ്യ നിർമ്മാണം, അനധികൃത മദ്യവില്പന, മയക്കുമരുന്ന് ഉപയോഗം, വിപണനം എന്നിവ തടയുന്നതിനായി കർശന പരിശോധനകളും നിരീക്ഷണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ലഹരി പദാർത്ഥങ്ങളുടെ കടത്തോ വിതരണമോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് നേരിട്ട് വിവരങ്ങൾ കൈമാറാം. പരാതികളും രഹസ്യവിവരങ്ങളും താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കാവുന്നതാണ്
• ഫോൺ: 0496 2515082
• മൊബൈൽ: 94000 69680

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe